Site icon Fanport

വയനാടിനു വേണ്ടി നടത്തുന്ന സൂപ്പർ ലീഗ് കേരള XI vs മൊഹമ്മദൻസ് മത്സരത്തിന്റെ ടിക്കറ്റുകൾ എത്തി

ഈ വരുന്ന ഓഗസ്റ്റ് 30 ാം തീയ്യതി വയനാടിൻ്റെ പുനരുദ്ധാരണത്തിനു വേണ്ടി നടത്തുന്ന മുഹമ്മദൻസ് സ്പോർട്ടിങ്ങും സൂപ്പർ ലീഗ് കേരള ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൻ്റെ ടിക്കറ്റുകൾ പുറത്തിറക്കി. കേരള ബേങ്കിൻ്റെ മലപ്പുറം, മഞ്ചേരി, നിലമ്പൂർ, മമ്പാട്, അരിക്കോട്, പാണ്ടിക്കാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, വേങ്ങര എന്നീ ശാഖകളിലും,
മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ്റെ കോട്ടപടിയിലുള്ള ഓഫീസിലും, എം എഫ് സി ക്ലബ്ബിൻ്റെ ലോഞ്ചിങ്ങ് നടക്കുന്ന എം എസ് പി ഗ്രൗണ്ടിലും വിതരണം ചെയ്യുന്നതാണ്.

ടിക്കറ്റ് നിരക്കുകൾ:
199, 299, 399, 499

Exit mobile version