Picsart 25 09 03 16 53 43 713

ഭവാനിപൂര്‍ എഫ്.സി.യില്‍ നിന്ന് ഷിജിന്‍ കണ്ണൂര്‍ വാരിയേഴ്‌സിലേക്ക്

കണ്ണൂര്‍: കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഭവാനിപൂര്‍ എഫ്.സി.യില്‍ നിന്ന് ടി. ഷിജിനെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. സെന്റര്‍ ഫോര്‍വേര്‍ഡായും വിങ്ങറായും കളിക്കാന്‍ സാധിക്കുന്ന ഷിജിന്റെ വരവ് വാരിയേഴ്‌സിന്റെ അറ്റാക്കിംങിന് മൂര്‍ച്ഛകൂട്ടും.


ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഐ.ലിഗ് ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ കപ്പ്, കേരള പ്രീമിയര്‍ ലീഗ് എന്നീ ടൂര്‍ണമെന്റില്‍ കളിച്ചിട്ടുള്ള താരമാണ് ഷിജിന്‍. ഐ ലീഗില്‍ ഗോകുലത്തിന് വേണ്ടി ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചു. ഗോകുലത്തിനായി 22 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും രണ്ട് അസിസ്റ്റും താരം നേടിയിട്ടുണ്ട്.
2024 ല്‍ ഹൈദരാബാദില്‍ വച്ച് നടന്ന സന്തോഷ് ട്രോഫിയില്‍ കേരള ടീമില്‍ അംഗമായിരുന്നു. ടീം ഫൈനലില്‍ ബംഗാളിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട് രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഗോളും നേടിയിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന 36 ാമത് ദേശീയ ഗെയിംസില്‍ വെള്ളി മെഡലും 2020 ല്‍ ഭുവനേശ്വരില്‍ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ കേരള യുണിവേഴ്‌സിറ്റിക്ക് വേണ്ടി കിരീടവും നേടിയിട്ടുണ്ട്. 2018 ല്‍ ആഗ്രയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടുകെട്ടി.

Exit mobile version