വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരള സീസണിലേക്കുള്ള തങ്ങളുടെ പുതിയ എവേ കിറ്റ് മലപ്പുറം എഫ്‌സി പുറത്തിറക്കി. ക്ലബിൻ്റെ ഏറ്റവും പുതിയ ജേഴ്സി കടും നീലയും ഓറഞ്ചും വരകളാൽ അലങ്കരിച്ച വെളുത്ത നിറത്തിലുള്ള ഡിസൈനിലാണ്,. ഹമ്മൽസ് നിർമ്മിച്ച പുതിയ കിറ്റ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് മലപ്പുറം എഫ് സി ആരാധകരിലേക്ക് എത്തിച്ചത്. നേരത്തെ അവർ ഹോം കിറ്റും അവതരിപ്പിച്ചിരുന്നു.
ആദ്യ സൂപ്പർ ലീഗ് കേരള സീസണായി ഒരുങ്ങുന്ന കാലിക്കറ്റ് എഫ് സി മലയാളി താരമായ ഗനി നിഗം അഹമ്മദിനെ സ്വന്തമാക്കി. താരം നോർത്ത് ഈസ്റ്റ് വിട്ടാണ് കാലിക്കറ്റ് എഫ് സിയിലേക്ക് എത്തുന്നത്. അവസാന മൂന്ന് വർഷമായി നോർത്ത് ഈസ്റ്റിന് ഒപ്പം ഉണ്ട്. സൈനിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് എത്തി.
ഗനി നിഗം നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ
നേരത്തെ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഐ എസ് എല്ലിൽ ഗനി ഉണ്ടായിരുന്നു. പൂനെ സിറ്റി ഹൈദരബാദ് എഫ് സി ആയതോടെ പൂനെയുടെ താരമായിരുന്നു ഗനി ഹൈദരബാദിന്റെ താരമായി മാറിയിരുന്നു. മുമ്പ് ഗോകുലം കേരള എഫ് സിക്കായി ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിൽ ഗനി കളിച്ചിരുന്നു. മൊഹമ്മദൻസിനായും ഐ ലീഗ് കളിച്ചിട്ടുണ്ട്.
2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു നാദാപുരം സ്വദേശിയയ ഗനി. പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. .
സൂപ്പർ ലീഗ് കേരള ഇലവനും മൊഹമ്മദൻസും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ മൊഹമ്മദൻസ് വിജയിച്ചു. മഞ്ചേരിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മൊഹമ്മദൻസിന്റെ വിജയം. വയനാട് ദുരിതത്തിന് പണം സമാഹരിക്കാൻ ആയാണ് ഈ മത്സരം നടത്തിയത്.
ആദ്യ പകുതിയിൽ 21ആം മിനുട്ടിൽ റൊചംസേലയിലൂടെ മൊഹമ്മദൻസ് ആണ് ലീഡ് എടുത്തത്. 25ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മറുപടി നൽകാൻ സൂപ്പർ ലീഗ് ഇലവനായി. ബെൽഫോർട്ട് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ 75ആം മിനുറ്റിൽ അബ്ദുലിന്റെ സ്ട്രൈക്ക് മൊഹമ്മദൻസിന് വിജയം നൽകിം
മലപ്പുറം എഫ് സി അലക്സ് സാഞ്ചസിനെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് സ്പാനിഷ് സ്‌ട്രൈക്കർ മലപ്പുറം എഫ് സിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ് സാഞ്ചസ്. ഗോകുലം കേരളയുടെ ആം ബാൻഡും അണിഞ്ഞിരുന്നു. സ്‌പെയിനിൽ നിന്നുള്ള ഫോർവേഡ് താരം കഴിഞ്ഞ ഐ ലീഗിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിരുന്നു. ഗോൾഡൻ ബൂട്ടും മികച്ച പ്ലയർക്കുള്ള പുരസ്കാരവും അലക്സ് ആയിരുന്നു നേടിയത്.
സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സൈനിംഗിൽ ഒന്നായി ഇതിനെ കണക്കാക്കണം. വലതു കൈപത്തി ഇല്ലാതെ ജനിച്ച സാഞ്ചസ് ഫുട്ബോൾ ലോകത്തിന് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്. സ്പാനിഷ് ലാ ലീഗയിൽ കളിക്കുന്ന ഹാൻഡികാപ്ഡ് ആയ ആദ്യ കളിക്കാരനായി സാഞ്ചസ് മുമ്പ് മാറിയിരുന്നു.
34 കാരനായ ഫോർവേഡ് സി ഡി ടുഡെലാനോ, സി ഡി ടെറുവൽ, സി എ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന,റിയൽ സരഗോസ തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
സ്‌പെയിനിന്റെ മൂന്നാം നിരയിൽ 127 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലെക്‌സ് സാഞ്ചസ് 42 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, 33 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ അദ്ദേഹം SD എജിയയ്ക്ക് കാര്യമായ സംഭാവന നൽകി.
സൂപ്പർ ലീഗ് കേരളയുടെ (SLK) ടൈറ്റിൽ സ്പോൺസർ ആയി മഹീന്ദ്ര ഗ്രൂപ്പ് എത്തി. മഹേന്ദ്ര ഗ്രൂപ്പ് ആയിരിക്കും സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ ടൈറ്റിൽ സ്പോൺസർ ആയി ഉണ്ടാവുക. ഇതോടെ മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും ലീഗ് അറിയപ്പെടുക. മുമ്പ് മഹീന്ദ്ര യുണൈറ്റഡിലൂടെ ഇന്ത്യൻ ഫുട്ബോളിൽ സജീവമായിരുന്ന ഗ്രൂപ്പാണ് മഹീന്ദ്ര. അവർ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നത് ഇരട്ടി സന്തോഷമായി ഫുട്ബോൾ പ്രേമികൾക്ക് നൽകുക.
സൂപ്പർ ലീഗ് കേരളയിലെ വിജയികൾക്ക് ഒരുകോടി ആയിരിക്കും സമ്മാനമായി നൽകുക എന്നും വാർത്തകൾ വരുന്നുണ്ട്. റണ്ണേഴ്സ് അപ്പിന് 50 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. സൂപ്പർ ലീഗ് കേരള ആരംഭിക്കാൻ ഇനി ഒരാഴ്ച കൂടി മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ 7ന് ഫോഴ്സ കൊച്ചിയും മലപ്പുറം എഫ് സിയും തമ്മിലുള്ള മത്സരത്തിലൂടെയാണ് സീസൺ ആരംഭിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്.
ഈ വരുന്ന ഓഗസ്റ്റ് 30 ാം തീയ്യതി വയനാടിൻ്റെ പുനരുദ്ധാരണത്തിനു വേണ്ടി നടത്തുന്ന മുഹമ്മദൻസ് സ്പോർട്ടിങ്ങും സൂപ്പർ ലീഗ് കേരള ഇലവനും തമ്മിലുള്ള സൗഹൃദ മത്സരത്തിൻ്റെ ടിക്കറ്റുകൾ പുറത്തിറക്കി. കേരള ബേങ്കിൻ്റെ മലപ്പുറം, മഞ്ചേരി, നിലമ്പൂർ, മമ്പാട്, അരിക്കോട്, പാണ്ടിക്കാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, വേങ്ങര എന്നീ ശാഖകളിലും,
മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷൻ്റെ കോട്ടപടിയിലുള്ള ഓഫീസിലും, എം എഫ് സി ക്ലബ്ബിൻ്റെ ലോഞ്ചിങ്ങ് നടക്കുന്ന എം എസ് പി ഗ്രൗണ്ടിലും വിതരണം ചെയ്യുന്നതാണ്.
സൂപ്പർ ലീഗ് കേരള പ്രഥമ സീസണിലെ ആദ്യ മത്സരത്തിന്റെ ടിക്കറ്റുകൾ എത്തി. സെപ്റ്റംബർ ഏഴിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ് സിയും ആണ് നേർക്കുനേർ വരുന്നത്. മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് വേദിയാകുന്നത്. കളിയുടെ ടിക്കറ്റുകൾ insider.com വഴി വാങ്ങാൻ ആകും.
99 രൂപ മുതൽ ആണ് ടിക്കറ്റുകൾ ആരംഭിക്കുന്നത്. നോർത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയും ആണ് 99 രൂപയ്ക്ക് ലഭിക്കുന്ന ടിക്കറ്റുകൾ. പ്രേക്ഷകരുടെ ഇഷ്ട സ്റ്റാൻഡുകളായ ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും 129 രൂപയുടെ ടിക്കറ്റുകളിൽ ലഭ്യമാണ്. 149, 199, 249, 499,999 എന്നിങ്ങനെയാണ് മറ്റു സ്റ്റാൻഡുകളുടെ ടിക്കറ്റ് റേറ്റുകൾ.
സൂപ്പർ ലീഗ് കേരളയിൽ സി കെ വിനീത് കളിക്കും. മുൻ ഇന്ത്യൻ താരം വിനീതിനെ തൃശൂർ മാജിക് എഫ് സി സ്വന്തമാക്കിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന വർഷങ്ങളിൽ പ്രൊഫഷണൽ ഫുട്ബോളിൽ ഇല്ലാതിരുന്ന സി കെ വിനീതിന്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവാകും ഇത്.
സി കെ വിനീത് അവസാനം 2021ൽ പഞ്ചാബ് എഫ് സിയിൽ ആണ് കളിച്ചത്. മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്നു ഈ കണ്ണൂരുകാരൻ. ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയും ജംഷദ്പൂരിന് വേണ്ടിയും ഈസ്റ്റ് ബംഗാളിനു വേണ്ടിയും ഐ എസ് എല്ലിൽ സി കെ കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിക്ക് ഒപ്പം 2 ഐ ലീഗ് കിരീടങ്ങളും സി കെ വിനീത് ഉയർത്തിയിട്ടുണ്ട്.
ഗോകുലം കേരള എഫ് സിയുടെ സ്പാനിഷ് സ്‌ട്രൈക്കർ അലക്‌സ് സാഞ്ചസിനെ സൂപ്പർ ലീഗ് കേരള ക്ലബ് ആയ മലപ്പുറം എഫ് സി സൈൻ ചെയ്തു. കഴിഞ്ഞ ഐ ലീഗിലെ ടോപ് സ്കോറർ ആണ് അലക്സ് സാഞ്ചസ്. ഗോകുലം കേരളയുടെ ആം ബാൻഡും അണിഞ്ഞിരുന്നു. സ്‌പെയിനിൽ നിന്നുള്ള ഫോർവേഡ് താരം കഴിഞ്ഞ ഐ ലീഗിൽ 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ നേടിയിരുന്നു. ഗോൾഡൻ ബൂട്ടും മികച്ച പ്ലയർക്കുള്ള പുരസ്കാരവും അലക്സ് ആയിരുന്നു നേടിയത്.
സൂപ്പർ ലീഗ് കേരളയിൽ ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച സൈനിംഗിൽ ഒന്നായി ഇതിനെ കണക്കാക്കണം.. വലതു കൈപത്തി ഇല്ലാതെ ജനിച്ച സാഞ്ചസ് ഫുട്ബോൾ ലോകത്തിന് തന്നെ ഒരു ഇൻസ്പിരേഷൻ ആണ്. സ്പാനിഷ് ലാ ലീഗയിൽ കളിക്കുന്ന ഹാൻഡികാപ്ഡ് ആയ ആദ്യ കളിക്കാരനായി സാഞ്ചസ് മുമ്പ് മാറിയിരുന്നു.
34 കാരനായ ഫോർവേഡ് സി ഡി ടുഡെലാനോ, സി ഡി ടെറുവൽ, സി എ ഒസാസുന പ്രൊമെസാസ്, ഉറ്റെബോ എഫ്‌സി, സിഎ ഒസാസുന,റിയൽ സരഗോസ തുടങ്ങി വിവിധ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.
സ്‌പെയിനിന്റെ മൂന്നാം നിരയിൽ 127 മത്സരങ്ങളിൽ കളിച്ചിട്ടുള്ള അലെക്‌സ് സാഞ്ചസ് 42 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ, 33 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയ അദ്ദേഹം SD എജിയയ്ക്ക് കാര്യമായ സംഭാവന നൽകി.
കേരള ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ള ഗോൾ കീപ്പർ സുഭാഷിഷ് റോയ് ചൗദരിയെ സൂപ്പർ ലീഗ് കേരള ക്ലബായ ഫോഴ്സാ കൊച്ചി സ്വന്തമാക്കി. ക്ലബ് ഔദ്യോഗികമായി ഈ ട്രാൻസ്ഫർ പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായാണ് സുഭാഷിഷ് കളിച്ചത്. അതിനു മുമ്പ് റിയൽ കാശ്മീരിനായും കളിച്ചു. ഈസ്റ്റ് ബംഗാൾ,നോർത്ത് ഈസ്റ്റ്, ജംഷദ്പൂർ, എഫ് സി ഗോവ, ഡെൽഹി ഡൈനാമോസ്, അത്ലറ്റിക്കോ കൊൽക്കത്ത എന്ന് തുടങ്ങി നിരവധി ക്ലബുകൾക്ക് ആയി സുഭാഷിഷ് കളിച്ചിട്ടുണ്ട്.
സൂപ്പർ ലീഗ് കേരള സീസൺ സെപ്റ്റംബർ ഏഴിനാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി മലപ്പുറം എഫ് സിയെ ആണ് നേരിടുന്നത്.
സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ഫികചറുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 7ന് ആകും കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി മലപ്പുറം എഫ് സിയെ നേരിടും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക. സെപ്റ്റംബർ 7ന് രാത്രി 7 മണിക്കാവും കിക്കോഫ്.
ഫസലു റഹ്മാൻ മലപ്പുറം എഫ് സിക്ക് ഒപ്പം പരിശീലനത്തിൽ
ആകെ നാലു വേദികളിലാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസൺ മത്സരങ്ങൾ നടക്കുക. കോഴിക്കോട് ഇഎംഎസ് കോപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ നായർ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം, മലപ്പുറം ജില്ലാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം എന്നിവയാകും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിലെ വേദികൾ.
ആകെ 6 ടീമുകളാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസണൽ മത്സരിക്കുന്നത്. ഫോഴ്സ കൊച്ചി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂർ മാജിക്, കണ്ണൂർ വാരിയേഴ്സ് എന്നിവർ ഈ സീസണിൽ കിരീടത്തിനായി ഏറ്റുമുട്ടും.
എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് കിക്കോഫ് എന്നത് കൂടുതൽ പ്രേക്ഷകരിലേക്ക് കളിയെത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലീഗ് ഘട്ടത്തിനുശേഷം സെമിഫൈനലുകളും ഫൈനലുകളും നടക്കും. സെമിഫൈനൽ നവംബർ അഞ്ചിനും ആറിനും നടക്കും. നവംബർ പത്തിനാകും ഫൈനൽ നടക്കുക. ഫൈനൽ മത്സരത്തിന് കൊച്ചി തന്നെയാകും വേദി. സെമി ഫൈനൽ മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തും വെച്ചാകും നടക്കുക
കേരള സൂപ്പർ ലീഗ് സീസണ് മുന്നൊടിയായി നിജോ ഗിൽബേർട്ടിനെ ഫോഴ്സാ കൊച്ചി സ്വന്തമാക്കി. കേരളത്തെ സന്തോഷ് ട്രോഫിയിൽ നയിച്ചിട്ടുള്ള താരമാണ് നിജോ ഗിൽബേർട്ട്. ഫൊർവേഡായ നിജോ ഗിൽബേർട്ട് ഗോളടിക്കാനും ഗോൾ ഒരുക്കാനും കഴിവുള്ള താരമാണ്. സെറ്റ് പീസുകൾ എടുക്കുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.
കേരളത്തിനൊപ്പം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുള്ള നിജോ അവസാന സീസണുകളിൽ എല്ലാം കേരള സന്തോഷ് ട്രോഫി സ്ക്വാഡിലെ പ്രധാന താരമായിരുന്നു. കെ എസ് ഇ ബി താരമായിരുന്ന നിജോ മുമ്പ് എസ് ബി ഐക്ക് ആയും കളിച്ചിട്ടുണ്ട്.