Site icon Fanport

മലപ്പുറം എഫ്സി പരിശീലകൻ മിഗ്വേൽ കോറൽ ടൊറൈറയെ പുറത്താക്കി

Picsart 25 11 22 09 26 15 586

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായ മിഗ്വേൽ കോറൽ ടോറീറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും ക്ലബ് മാനേജ്മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു.

ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.കളിക്കളത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Exit mobile version