കണ്ണൂര്‍: മധ്യനിരതാരം ഏണസ്റ്റീന്‍ ലാവ്‌സാംബ കണ്ണൂരിലെത്തി. വൈകീട്ട് 8.20 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ താരത്തെ അസിസ്റ്റന്റ് മാനേജര്‍ ഇവാന്‍ വാസ്ലി സ്വീകരിച്ചു. ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ലാവ്‌സാംബ. പതിനൊന്ന് മത്സരത്തില്‍ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. 45 ടാക്കിളുകളും 52 ഇന്റര്‍സെപ്ഷനും 546 പാസുകളും നടത്തിയ താരം ഇന്റര്‍സെപ്ഷനില്‍ ലീഗില്‍ ഒന്നാമതും പാസില്‍ ലീഗില്‍ രണ്ടാമതുമായി.
കണ്ണൂർ വാരിയേഴ്സിന്റെ ലാവ്‌സാംബ കണ്ണൂരിലെത്തി
{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}