Picsart 24 09 13 09 35 48 437

സൂപ്പർ ലീഗ് കേരള; വിജയം തുടരാൻ കണ്ണൂർ വാരിയേഴ്സ് ഫോഴ്സ കൊച്ചിക്ക് എതിരെ

കോഴിക്കോട്, സെപ്റ്റംബർ 13, 2024: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൌണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് ഇ. എം എസ് കോര്പറേഷന് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇന്ന് വാശിയേറിയ മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ് സി കൊച്ചി ഫോഴ്‌സ് എഫ് സി യെ നേരിടും. കണ്ണൂർ ക്ലബ്ബിന്റെ ആദ്യ ഹോം മത്സരം കൂടിയായ സൂപ്പർ പോരാട്ടം സെപ്റ്റംബർ 13 നു വൈകുന്നേരം 7.30 ക്ക് ആരംഭിക്കും. 

ഫോഴ്സ കൊച്ചി ടീം

ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കണ്ണൂർ വാരിയേഴ്‌സ് ആദ്യ ഹോം മത്സരത്തിനായി തയ്യാറെടുക്കുന്നത്. നാളത്തെ മത്സരത്തിലും വിജയമുറപ്പിച് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തുക എന്നായിരിക്കും കണ്ണൂരിന്റെ പ്രഥമ ലക്‌ഷ്യം.  

മറുപുറത്ത് ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ് സി യോട് ഏറ്റ  തോൽവിയോടെ നിലവിൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാനത്തെ സ്ഥാനക്കാരാണ് കൊച്ചി ഫോഴ്സ് എഫ് സി. പോർച്ചുഗീസ് കോച്ച് മാരിയോ ലിമോസിന്റെ നേതൃത്വത്തിൽ അണിനിരക്കുന്ന കൊച്ചി ക്ലബ് ലീഗിൽ തങ്ങളുടെ ആദ്യ ജയം തന്നെയായിരിക്കും നാളെ ഇ എം എസ് കോര്പറേഷന് സ്റ്റേഡിയത്തിൽ  ലക്ഷ്യമിടുക. 

“എനിക്ക് കൊച്ചിയുടെ ആദ്യ മത്സരം കാണാൻ ഭാഗ്യമുണ്ടായി, അവർ മലപ്പുറം എഫ് സി യോട് തോൽവി വഴങ്ങിയെങ്കിലും ലിമോസിന്റെ നേതൃത്വത്തിലുള്ള ടീം വളരെ മികച്ച മത്സരം തന്നെയാണ് കാഴ്ചവെച്ചത്. അതിനാൽ ഞങ്ങൾ അവരെ മികച്ച എതിരാളികളായാണ് തന്നെയാണ് കണക്കാക്കുന്നത്. കഴിഞ്ഞ മത്സരത്തിന് വിജയം നേടാനായെങ്കിലും, പുതിയ മത്സര ബുദ്ധിയോടെയാണ് ഞനാണ് നാളെ കളത്തിലിറങ്ങുന്നത്.” കണ്ണൂർ വോരിയേഴ്സ് പരിശീലകൻ മാനുവൽ സാഞ്ചസ് മുരിയസ് പറഞ്ഞു. 

“നിർഭാഗ്യവശാൽ ഞങ്ങൾക്കു ആദ്യ മത്സരത്തിൽ വിജയം നേടാനായില്ല, ആ മത്സരത്തിൽ നിന്ന് ഞങ്ങൾ പാഠങ്ങൾ പേടിച്ചു, നാളെ ആദ്യ മത്സരത്തിൽ നിന്ന് വ്യെത്യസ്തമായ ടീമിനെ നിങ്ങള്ക്ക് കാണാൻ കാണാൻ സാധിക്കും. മാത്രമല്ല പുതിയ രണ്ട് വിദേശ താരങ്ങളുടെ സൈനിങ്‌ ടീമിന് ഊർജമേകുമെങ്കിലും, അവര്ക് ടീമുമായി ഇഴകിച്ചേരാൻ സമയം നൽകണം. നാളെ ഞങ്ങൾ വിജയത്തിൽ കുകുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല” കൊച്ചി ഫോഴ്‌സ പരിശീലകൻ മാരിയോ ലെമോസ് പറഞ്ഞു. 

കാണികൾക്കു ആവേശമാവാൻ കണ്ണൂർ വാരിയേഴ്‌സ് എഫ് സി യുടെ സെലിബ്രെറ്റി ഉടമയും കൂടിയായ നടൻ ആസിഫ് അലി ക്ലബ്ബിന്റെ ആദ്യ ഹോം മത്സരത്തിൽ ഇന്ന് പങ്കുചേരും. 

സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേ ടിഎം ഇൻസൈഡറിൽ ലഭ്യമാണ്. ഇന്ത്യയിലെ മുഴുവൻ ഫുട്ബാൾ ആരാധകർക്കുമായി സ്റ്റാർ സ്പോർട്സ് ഫസ്റ്റും, ഡിസ്നി പ്ലസ് ഹോട്സ്റ്ററും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ഗൾഫ് മലയാളികൾക്കായി മനോരമ മാക്സ് മത്സരത്തിന്റെ തത്സമയ ആക്ഷനുകൾ ഫുട്ബോൾ പ്രേമികൾക്കായി എത്തിക്കും. 

Exit mobile version