Picsart 24 09 09 12 41 08 951

കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസഡറായി ബേസിൽ ജോസഫ്

സൂപ്പർ ലീഗ് കേരള (SLK) സീസണിൽ കാലിക്കറ്റ് എഫ് സിയുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ നിയമിച്ചതായി കാലിക്കറ്റ് എഫ്‌സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാലിക്കറ്റ് എഫ്‌സിയുമായുള്ള ബേസിൽ ജോസഫിൻ്റെ കൂട്ടുകെട്ട് സീസണിലെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്ന കാലിക്കറ്റ് എഫ് സിക്ക് പുതു ഊർജ്ജം നൽകും.

ബേസിൽ ജോസഫ്

മലയാള സിനിമാ താരങ്ങൾ ഫുട്ബോൾ ലീഗിൽ തരംഗം സൃഷ്ടിക്കുന്ന പ്രവണതയുടെ തുടർച്ചയാണ് ഈ പുതിയ സഹകരണം. നടൻ പൃഥ്വിരാജ് സുകുമാരൻ ഫോഴ്സ കൊച്ചിയുടെ ഉടമയും, ആസിഫ് അലി കണ്ണൂർ വാരിയേഴ്സിൻ്റെ ഉടമയുമാണ്. കൂടാതെ, നിവിൻ പോളി തൃശൂർ മാജിക് എഫ്‌സിയുടെ ഉടമയും അംബാസഡറുമാണ്. ഈ ബിഗ്-പ്രൊഫൈൽ കണക്ഷനുകൾ, SLKയെ കൂടുതൽ മലയാളികളിലേക്ക് എത്തിക്കാൻ സഹായിക്കുന്നുണ്ട്.

Exit mobile version