Picsart 24 08 17 12 04 41 199

ആസിഫ് അലിയും ഫുട്ബോളിൽ!! കണ്ണൂർ വാരിയേഴ്സിന്റെ ഉടമ

പൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി ആസിഫ് അലിയും. സൂപ്പർ ലീ​ഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ വാരിയേഴ്സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. താൻ ക്ലബിൽ വലിയ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന് വന്നു.

നേരത്തെ പൃഥ്വിരാജ് ഫോഴ്സ കൊച്ചിയെ സ്വന്തമാക്കിയിരുന്നു. തൃശൂർ ആസ്ഥാനമായ തൃശൂർ മാജിക് എഫ് സിയിൽ പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപം ഉണ്ട്.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എൺ.പി. ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ​ഗ്രൂപ്പ് എം.ഡി മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്.സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ വാരിയേഴ്സിൽ ആസിഫ് അലി അല്ലാത്ത സഹ ഉടമകൾ. സെപ്റ്റംബർ ആദ്യ വാരമാണ് സൂപ്പർ ലീഗ് കേരളയ്ക്ക് തുടക്കമാകുന്നത്.

Exit mobile version