സൂപ്പർ കപ്പ് സെമി ലൈനപ്പായി, നാലിൽ രണ്ട് ടീമും ചെന്നൈയിൽ നിന്ന്

- Advertisement -

ഇന്നലെ അവസാന ക്വാർട്ടർ പോരാട്ടവും കൂടി കഴിഞ്ഞപ്പോൾ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ ലൈനപ്പ് തീരുമാനമായി. നാളെ മുതൽ ആരംഭിക്കുന്ന സെമിയിൽ എഫ് സി ഗോവ ചെന്നൈ സിറ്റിയേയും, ചെന്നൈയിൻ എ ടി കെ കൊൽക്കത്തയേയുമാണ് നേരിടുക. നാലിൽ രണ്ട് ടീമുകളും ചെന്നൈയിൽ നിന്നാണ് എന്നത് തമിഴ്‌നാടിന് സന്തോഷം നൽകുന്നുണ്ടാകും.

ഇതിനകം തന്നെ ഐ ലീഗ് വിജയിച്ച ചെന്നൈ സിറ്റി ഈ കിരീടം കൂടെ നേടിയാൽ ഡബിൾ കിരീടം ആകും. പ്രീക്വാർട്ടറിൽ പൂനെ സിറ്റിയെയും ക്വാർട്ടറിൽ ശക്തരായ ബെംഗളൂരു എഫ് സിയെയും തോൽപ്പിച്ചാണ് ചെന്നൈ സിറ്റി സെമിയിൽ എത്തിയത്. ചെന്നൈ സിറ്റിയുടെ എതിരാളികൾ ആയ എഫ് സി ഗോവ ഇന്ത്യൻ ആരോസിനെയും ജംഷദ്പൂരിനെയും ആണ് സെമിയിലേക്കുള്ള വഴിയിൽ തോൽപ്പിച്ചത്.

മുംബൈ സിറ്റിയേയും നോർത്ത് ഈസ്റ്റിനെയുമാണ് ചെന്നൈയിൻ സൂപ്പർ കപ്പിൽ ഇതുവരെ തോൽപ്പിച്ചത്. മോശം ഐ എസ് എൽ സീസൺ മറക്കാൻ ചെന്നൈയിനെ ഈ കിരീടം സഹായിക്കും എന്നതിനാൽ കിരീടം മാത്രമാണ് ചെന്നൈയിൻ ലക്ഷ്യമിടുന്നത്. ആവേശ പോരാട്ടത്തിൽ ഡെൽഹി ഡൈനാമോസിനെ തോൽപ്പിച്ചായിരുന്നു എ ടികെയുടെ സെമി യാത്ര. ഏപ്രിൽ 9, 10 തീയതികളിലാണ് സെമി ഫൈനൽ നടക്കുജ.

Advertisement