സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾ വീണ്ടും നടത്തണമെന്ന് ഐ ലീഗ് ക്ലബുകൾ

ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാൻ ആയി ചർച്ച നടത്താൻ തയ്യാറാണെന്ന് എ ഐ എഫ് എഫിന്റെ നിലപാടിനെ ഐലീഗ് ക്ലബുകൾ സ്വാഗതം ചെയ്തു. എന്നാൽ ചർച്ചയ്ക്ക് മുന്നോടിയായി സൂപ്പർ കപ്പിലെ നടക്കാതിരുന്ന മൂന്ന് യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തണമെന്ന് ഐ ലീഗ് ക്ലബുകൾ ആവശ്യപ്പെട്ടു. നാലു യോഗ്യത മത്സരങ്ങളിൽ ഒരെണ്ണം മാത്രമെ നടന്നിരുന്നുള്ളൂ. ബാക്കി മൂന്ന് മത്സരങ്ങളിൽ വാക്ക് ഓവറിൽ ഐ ലീഗ് ക്ലബുകൾ പുറത്താവുകയും ഐ എസ് എൽ ക്ലബുകൾ പ്രീക്വാർട്ടറിൽ എത്തുകയുമായിരുന്നു.

ഐ ലീഗ് ക്ലബുകളുടെ മത്സരം വീണ്ടും നടത്തണെമെന്ന ആവശ്യം എ ഐ എഫ് എഫ് അംഗീകരിക്കില്ല. കളിയുടെ നിയമങ് നോക്കി മാത്രമെ മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് എ ഐ എഫ് എഫിന്റെ നിലപാട്. ഇതോടെ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. നേരത്തെ ഐലീഗിന്റെ ഭാവി സുരക്ഷയിൽ അല്ല എന്നതിനാൽ 9 ഐ ലീഗ് ക്ലബുകൾ എ ഐ എഫ് എഫിന് പരാതി നൽകുകയും സൂപ്പർ കപ്പിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതുവരെ കഴിഞ്ഞ മത്സരങ്ങൾ ഇനി നടത്തില്ല എങ്കിലും ഇനി അങ്ങോട്ട് സൂപ്പർ കപ്പിൽ ഐ ലീഗ് ക്ലബുകൾ കളിക്കണമെന്ന് പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Previous articleലോകകപ്പില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍
Next articleമഞ്ചേരിയിൽ കിരീടം കെ ആർ എസ് കോഴിക്കോടിന് സ്വന്തം