സൂപ്പർ കപ്പ് യോഗ്യത, ഇന്നെങ്കിലും ഐ എസ് എൽ ജയിക്കുമോ

- Advertisement -

സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾ ഇന്ന് നടക്കും. ആദ്യ മത്സരത്തിൽ മുംബൈ സിറ്റി ഇന്ത്യ ആരോസിനേയും, എടികെ കൊൽക്കത്ത ചെന്നൈ സിറ്റിയേയും നേരിടും. ഐ എസ് എൽ ക്ലബുകൾക്കാണ് സ്ക്വാഡ് കൊണ്ട് മുൻതൂക്കം എങ്കിലും ഇന്നലെ ഗോകുലം എഫ് സിയും ചർച്ചിൽ ബ്രദേഴ്സും നടത്തിയ മുന്നേറ്റങ്ങൾ ഐലീഗ് ക്ലബുകൾക്ക് ആത്മവിശ്വാസം നൽകിയേക്കും.

ഐലീഗിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിച്ചാണ് ചെന്നൈ സിറ്റി ഇന്ന് എടികെയ്ക്ക് എതിരെ ഇറങ്ങുന്നത്. മികച്ച ഫോമിലാണെങ്കിലും ചെന്നൈയുടെ ഈ സീസണിലെ നെടുംതൂണായിരുന്ന സൂസൈരാജ് ഇല്ലാതെയാകും ചെന്നൈ ഇന്ന് കളിക്കുക. ഐലീഗിൽ ക്യാപ്റ്റൻ ആം ബാൻഡുമായി ചെന്നൈയെ നയിച്ച സൂസൈരാജ് ജംഷദ്പൂരിലേക്ക് കഴിഞ്ഞ ആഴ്ച കൂടു മാറിയിരുന്നു.

ഐ ലീഗിലെ അവസാന സ്ഥാനാക്കാരായ ഇന്ത്യൻ ആരോസ് ആണ് മുംബൈ സിറ്റിയുടെ എതിരാളികൾ. ഐ ലീഗിൽ നാലു വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ആർസിന് സൂപ്പർ കപ്പിലും അത്ഭുതങ്ങൾ കാണിക്കാനാകുമെന്നാണ് ഡി മാറ്റിയൊസ് അഭിപ്രായപ്പെടുന്നത്. മുംബൈ സിറ്റി ഇന്ത്യൻ ആരോസ് മത്സരം വൈകിട്ട് 5നും, എടികെ ചെന്നൈ സിറ്റി മത്സരം രാത്രി 8നും ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement