Site icon Fanport

യോഗ്യതാ മത്സരങ്ങൾ വീണ്ടും നടത്തില്ല, സൂപ്പർ കപ്പ് പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ഉറപ്പായി

സൂപ്പർ കപ്പിൽ യോഗ്യതാ റൗണ്ട് മത്സരങ്ങൾ വീണ്ടും നടത്തില്ല എന്ന് ഉറപ്പായി. നേരത്തെ ഐലീഗ് ക്ലബുകൾ പ്രതിഷേധിച്ച് മത്സരം ബഹിഷ്കരിച്ചതിനാൽ നാലു യോഗ്യത മത്സരങ്ങളിൽ മൂന്നും നടന്നിരുന്നില്ല. ഗോകുലം കേരള എഫ് സി അടക്കമുള്ള ഐലീഗ് ക്ലബുകൾ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ബഹിഷ്കരിച്ചിരുന്നു. ഐലീഗ് ടീമുകൾ കളിക്കാത്തതിനാൽ ഐ എസ് എൽ ക്ലബുകൾ നേരിട്ട് യോഗ്യത നേടി.

പ്രീക്വാർട്ടറിൽ 7 ഐലീഗ് ക്ലബുകൾ മാത്രമെ ഉള്ളൂ. എ ഐ എഫ് എഫ് ചർച്ചയ്ക്ക് തയ്യാറായതു കൊണ്ട് ഇനി സൂപ്പർ കപ്പിൽ കളിക്കാം എന്ന തീരുമാനത്തിൽ ഐലീഗ് ക്ലബുകൾ എത്തിയിട്ടുണ്ട്. ഐലീഗ് ക്ലബുകൾ ഇതിനകം തന്നെ ടീം രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മാർച്ച് 29 മുതൽ ആണ് പ്രീക്വാർട്ടർ മത്സരങ്ങൾ നടക്കുക. നിലവിൽ ബെംഗളൂരു എഫ് ആണ് സൂപ്പർ കപ്പ് ചാമ്പ്യന്മാർ.

ഫിക്സ്ചർ;

Exit mobile version