സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് ഡ്രോ മാർച്ച് 12ന്

ആദ്യ സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിനായുള്ള ഡ്രോ മാർച്ച് 12ന് നടക്കും. ഇന്ന് നടക്കുമെന്നാണ് ആദ്യം എ ഐ എഫ് എഫ് പറഞ്ഞത് എങ്കിലും 12ആം തീയതിയേക്ക് മാറ്റുകയായിരുന്നു അവസാനം. ഐ എസ് എല്ലിലേയും ഐലീഗിലേയും ആദ്യ ആറു ടീമുകൾ മാത്രമാണ് നേരിട്ട് സൂപ്പർ കപ്പിന് യോഗ്യത നേടിയത്. ബാക്കി ടീമുകൾ യോഗ്യത റൗണ്ടിന് ശേഷമെ യോഗ്യത ഉറപ്പിക്കുകയുള്ളൂ.

യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഡ്രോ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial