സൂപ്പർ കപ്പ് യോഗ്യതാ മത്സരം ജയിച്ചാൽ ഗോകുലത്തെ കാത്തിരിക്കുന്നത് ബെംഗളൂരു

സൂപ്പർ കപ്പിൽ യോഗ്യതാ മത്സരത്തിന് അപ്പുറവും ഗോകുലത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുന്ന ഗോകുലം എഫ് സിക്ക് ആ മത്സരം ജയിച്ചാലും വലിയ വെല്ലുവിളിയാണ് ഉള്ളത്. യോഗ്യത നേടിയാൽ ബെംഗളൂരു എഫ് സി ആകും ഗോകുലത്തിന്റെ എതിരാളികൾ.

ഇന്ന് നടന്ന് സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിനായുള്ള ഡ്രോയോടെ ആണ് ബെംഗളൂരു ആകും എതിരാളികൾ എന്ന് തീരുമാനമായത്. നോർത്ത് ഈസ്റ്റ് ഗോകുലം മത്സരത്തിലെ വിജയികൾ ബെംഗളൂരുവുമായി ഏറ്റുമുട്ടുന്ന വിധത്തിലാണ് ഫൈനൽ ഫിക്സ്ചർ. സീസണിൽ ഐ എസ് എല്ലിൽ മികച്ച ഫോമിലുള്ള ബെംഗളൂരു കിരീടത്തിന് അടുത്താണ് ഇപ്പോൾ.

മാർച്ച് 15നാണ് ഗോകുലവും നോർത്ത് ഈസ്റ്റും തമ്മിലുള്ള മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial