സൂപ്പർ കപ്പ്; ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയോട് പരാജയപ്പെട്ടു. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ജംഷദ്പൂർ വിജയിച്ചത്. ദിമി ബ്ലാസ്റ്റേഴ്സിനായി രണ്ട് ഗോൾ നേടി എങ്കിലും പരാജയം ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.

മത്സരത്തിന്റെ 29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ഡെയ്സുകെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ദിമിത്രിയോസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 33ആം മിനുട്ടിൽ തന്നെ ജംഷദ്പൂർ സമനില നേടി. ചിമ ചുക്വു ആണ് അവരുടെ സമനില ഗോൾ നേടിയത്. സ്കോർ 1-1. ഇതിനു ശേഷം അധികം അവസരങ്ങൾ ആദ്യ പകുതിയിൽ ഇരു ടീമുകളിൽ നിന്നും വന്നില്ല.

രണ്ടാം പകുതിയിൽ ചിമ വീണ്ടും ജംഷദ്പൂരിനായി വല കുലുക്കി. 57ആം മിനുട്ടിൽ ആയിരുന്നു ചിമ ചുക്വുവിന്റെ ഗോൾ. 62ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു പെനാൾട്ടി ലഭിച്ചു. അതും ദിമി ലക്ഷ്യത്തിൽ എത്തിച്ചു‌. സ്കോർ 2-2. സമനില പക്ഷെ അധികം നീണ്ടു നിന്നില്ല.

69ആം മിനുട്ടിൽ ലെസ്കോവിച് ഒരു പെനാൾറ്റ്യി വഴങ്ങി. അത് മൻസോറോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-2. ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ വേണ്ടിയിരുന്ന മൂന്നാം ഗോൾ വന്നില്ല. അവസാനം ഇഞ്ച്വറി ടൈമിൽ ലെസ്കോവിചിനെ ഫൗൾ ചെയ്തതിന് ചിമ ചുവപ്പ് കണ്ട് പുറത്തായി. എന്നിട്ടും വിജയം ഉറപ്പിക്കാൻ ജംഷദ്പൂരിനായി.

ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ജംഷദ്പൂർ 6 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടേണ്ടത്.

സൂപ്പർ കപ്പ്; ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും ഒപ്പത്തിനൊപ്പം

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിയെ നേരിടുകയാണ്. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 1-1ന്റെ സമനിലയിൽ നിൽക്കുന്നു. ഇന്ന് അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങി കേരള ബ്ലാസ്റ്റേഴ്സിന് നല്ല തുടക്കമാണ് ലഭിച്ചത്. തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് അധിക അവസരം ജംഷദ്പൂരിന് നൽകിയില്ല.

മത്സരത്തിന്റെ 29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. ഡെയ്സുകെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ദിമിത്രിയോസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 33ആം മിനുട്ടിൽ തന്നെ ജംഷദ്പൂർ സമനില നേടി. ചിമ ചുക്വു ആണ് അവരുടെ സമനില ഗോൾ നേടിയത്. സ്കോർ 1-1. ഇതിനു ശേഷം അധികം അവസരങ്ങൾ ആദ്യ പകുതിയിൽ ഇരു ടീമുകളിൽ നിന്നും വന്നില്ല.

അഞ്ചു വിദേശ താരങ്ങൾ ആദ്യ ഇലവനിൽ, കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെതിരെ

കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ജംഷദ്പൂർ എഫ് സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനെ ലെസ്കോവിച് ആകും ഇന്ന് നയിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇന്ന് അഞ്ചു വിദേശ താരങ്ങൾ ഉണ്ട്. ലെസ്കോവിച്, മിലോസ്, പെപ്ര, ഡെയ്സുകെ,ദിമി എന്നിവർ ആദ്യ ഇലവനിൽ ഉണ്ട്.

സച്ചിൻ സുരേഷ് വലകാക്കുന്നു. പ്രബീർ, ഡ്രിഞ്ചിച്, ലെസ്കോവിച്, നവോച എന്നിവരാണ് ഡിഫൻസിൽ. ഡാനിഷും അസ്ഹറും മധ്യനിരയിൽ കളിക്കുന്നു. ഐമൻ, ഡെയ്സുകെ, പെപ്ര, ദിമി എന്നിവർ അറ്റാക്കിൽ ഉണ്ട്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോംഗിനെ തോൽപ്പിച്ചു

കലിംഗ സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. അവർ ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഷില്ലോംഗ് ലജോംഗിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. തുടക്കത്തിൽ 16ആം മിനുട്ടിൽ ഡഗ്ലസിലൂടെ ഷില്ലോംഗ് ലജോംഗ് ലീഡ് എടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു.

ഇരട്ട ഗോളുകളുമായി നെസ്റ്റർ ആണ് നോർത്ത് ഈസ്റ്റിന് ജയം നൽകിയത്‌. 59ആം മിനുട്ടിലും 67ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. നോർത്ത് ഈസ്റ്റി ആദ്യ മത്സരത്തിൽ ജംഷദ്പൂരിനോട് തോറ്റിരുന്നു. ഷില്ലൊംഗ് ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാാജയപ്പെട്ടിരുന്നു.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരെ

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ജംഷദ്പൂർ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ 3-1ന് തോൽപ്പിച്ചിരുന്നു. ആ വിജയം ആവർത്തിക്കുക ആകും ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ലക്ഷ്യം. ഇന്ന് അഞ്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയുണ്ട്.

ജംഷദ്പൂർ ഖാലിദ് ജമീലിന്റെ കീഴിൽ മികച്ച രീതിയിലാണ് സൂപ്പർ കപ്പ് ആരംഭിച്ചത്. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ പിന്നെ അവസാന മത്സരത്തിൽ ഒരു സമനില മതിയാകും കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.

അവസാന രണ്ട് മിനുട്ടിൽ രണ്ട് ഗോൾ, മോഹൻ ബഗാൻ ഹൈദരബാദിനെ തോൽപ്പിച്ചു

കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാന് വിജയം. ഇന്ന് ഹൈദരബാദിനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. 88ആം മിനുട്ട് വരെ ഹൈദരബാദ് മുന്നിട്ടു നിന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് കളി മാറിയത്. ഏഴാം മിനുട്ടിൽ റാമ്ലാൽചുങയുടെ ഗോളിലായിരുന്നു ഹൈദരാബാദ് ലീഡ് എടുത്തത്. ആ ലീഡ് അവർ നിലനിർത്തി വരികയായിരുന്നു. അപ്പോൾ ആണ് 84ആം മിനുട്ടിൽ നിം തമാംഗ് ചുവപ്പ് കണ്ട് പുറത്ത് പോയി‌. ഹൈദരബാദ് ഇതോടെ 10പേരായി ചുരുങ്ങി.

88ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ മോഹൻ ബഗാൻ സമനില നേടി. പിന്നാലെ ഒരു പെനാൾട്ടിയും അവർക്ക് ലഭിച്ചു‌. പെട്രാറ്റോസ് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1 . മോഹൻ ബഗാൻ ആദ്യ മത്സരത്തിൽ ശ്രീനിധിയെയും തോൽപ്പിച്ചിരുന്നു.

സൂപ്പർ കപ്പ്; ബെംഗളൂരു എഫ് സി ഒഡീഷയോട് തോറ്റു

കലിംഗ സൂപ്പർ കപ്പിൽ ഒഡീഷക്ക് വിജയം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ നേരിട്ട ഒഡീഷ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ അഹമ്മദ് ജാഹു ആണ് ഇന്ന് ഒഡീഷക്കായി ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്ന് ആയിരുന്നു അഹമ്മദ് ജാഹുവിൻറെ ഗോൾ.

ഈ ഗോളിന് മറുപടി പറയാൻ ബംഗളൂരു എഫ്സി ആയില്ല ബംഗളൂരു അടുത്ത മത്സരത്തിൽ എഫ് സി ഗോവയാണ് നേരിടേണ്ടത്. ഒഡീഷ ആകട്ടെ ഇനി അടുത്ത മത്സരത്തിൽ ഇൻറർ കാശിയെ നേരിടും. ഗോവ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിച്ചിരുന്നു.

ഗോകുലം കേരളക്ക് എതിരെ അവസാന മിനുട്ടിൽ മുംബൈ സിറ്റിക്ക് വിജയം

കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരളക്ക് നിരാശ. ഐ എസ് എല്ലിലെ ശക്തരായ മുംബൈ സിറ്റിയെ നേരിട്ട ഗോകുലം കേരള അവസാന നിമിഷ പെനാൾട്ടിയിൽ പരാജയപ്പെട്ടു. തുടക്കത്തിൽ ലീഡ് എടുത്ത ഗോകുലം കേരള 2-1നാണ് പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് 23ആം മിനുട്ടിൽ ആയിരുന്നു ഗോകുലം കേരളയുടെ ഗോൾ വന്നത്. ക്യാപ്റ്റൻ അലക്സ് സാഞ്ചസാണ് പന്ത് വലയിൽ എത്തിച്ചത്. ബൗബ ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്.

ആദ്യ പകുതിയിൽ തന്നെ മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി എങ്കിലും ആ ഗോൾ വീഴും മുമ്പ് റഫറി ഫൗൾ വിളിച്ചത് നിർണായകമായി. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കളിയിലേക്ക് തിരികെ വന്നു. ആയുഷ് ചികാര 76ആം മിനുട്ടിൽ മുംബൈ സിറ്റിക്കായി സമനില ഗോൾ നേടി. അവസാനം ഇഞ്ച്വറി ടൈമിൽ അൽ ഖയാത്തിയിലൂടെ മുംബൈ സിറ്റി ലീഡും നേടി വിജയം ഉറപ്പിച്ചു.

ഗ്രൂപ്പ് സിയിൽ ഈ വിജയത്തോടെ 3 പോയിന്റുമായി മുംബൈ സിറ്റി ഒന്നാമത് എത്തി. ഇനി ജനുവരി 16ആം തീയതി ഗോകുലം കേരള ചെന്നൈയിൻ എഫ് സിയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് സൂപ്പർ കപ്പിൽ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം സൈൻ ചെയ്ത വിദേശ താരം ഫെഡോർ സെർനിച് ഒഡീഷയിൽ നടക്കുന്ന സൂപ്പർ കപ്പിൽ കളിക്കില്ല. സൂപ്പർ കപ്പ് കഴിഞ്ഞ് മാത്രമെ താരം ടീമിനൊപ്പം ചേരു എന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ലിത്വാനിയ ദേശീയ താരം ഫെഡോർ സെർനിചിന്റെ സൈനിംഗ് ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്‌. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ ആദ്യ മത്സരം കളിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

32കാരനായ താരം ഫോർവേഡ് താരമാണ്. അറ്റാക്കിൽ പല പൊസിഷനിലും കളിക്കാൻ കഴിവുഌഅ താരമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എൽ ലിമസോളിനായാണ് കളിച്ചത്. മുമ്പ് റഷ്യൻ ക്ലബായ ഡൈനാമോ മോസ്കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകൾക്ക് ആയും കളിച്ചിട്ടുണ്ട്.

ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിട്ടുണ്ട്.

സൂപ്പർ കപ്പിൽ ആധികാരിക വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി

കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പെപ്ര നേടിയ ഇരട്ട ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് കരുത്തായത്. ഐമനും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

ശക്തമായ ടീമുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ തുടങ്ങി. 15ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമിത്രിയോസ് നൽകിയ മികച്ച പാസിൽ നിന്നായിരുന്നു പെപ്രയുടെ ഫിനിഷ്. 27ആം മിനുട്ടിൽ പെപ്ര ലീഡ് ഇരട്ടിയാക്കി. ഇത്തവണ പ്രബീർ ദാസ് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ചാണ് പെപ്ര സ്കോർ 2-0 എന്നാക്കിയത്.

ഷില്ലോംഗിന് ഒരു പെനാൾട്ടിയിലൂടെ ആണ് ഒരു ഗോൾ കണ്ടെത്താൻ ആയത്. സ്ട്രൈക്കർ കരീമിനെ സച്ചിൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി റെനാൻ പൗളീനോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ വന്ന ഡെയ്സുകെയുടെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്യുകയും ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡെയ്സുകെയുടെ ക്രോസിൽ നിന്ന് മുഹമ്മദ് ഐമൻ കൂടെ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് 3-1ന് മുന്നിൽ എത്തി.

ജനുവരി 15ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇനി ജംഷദ്പൂരിനെ നേരിടും.

ആദ്യ പകുതിയിൽ പെപ്രയുടെ ഇരട്ട ഗോൾ, കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. പെപ്ര നേടിയ ഇരട്ട ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് മുൻ തൂക്കം നൽകിയത്.

ശക്തമായ ടീമുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ തുടങ്ങി. 15ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമിത്രിയോസ് നൽകിയ മികച്ച പാസിൽ നിന്നായിരുന്നു പെപ്രയുടെ ഫിനിഷ്. 27ആം മിനുട്ടിൽ പെപ്ര ലീഡ് ഇരട്ടിയാക്കി. ഇത്തവണ പ്രബീർ ദാസ് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ചാണ് പെപ്ര സ്കോർ 2-0 എന്നാക്കിയത്.

ഷില്ലോംഗിന് ഒരു പെനാൾട്ടിയിലൂടെ ആണ് ഒരു ഗോൾ കണ്ടെത്താൻ ആയത്. സ്ട്രൈക്കർ കരീമിനെ സച്ചിൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി റെനാൻ പൗളീനോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ വന്ന ഡെയ്സുകെയുടെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്യുകയും ചെയ്തു.

ദിമി ക്യാപ്റ്റൻ, ജീക്സൺ ബെഞ്ചിൽ.. കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ലൈനപ്പ് പ്രഖ്യാപിച്ചു

കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായുള്ള ലൈനപ്പ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഷില്ലൊംഗ് ലജോംഗിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിനെ ദിമി ആകും ഇന്ന് നയിക്കുക. ആറോളം വിദേശ താരങ്ങളെ ലൈനപ്പിൽ ഉൾപ്പെടുത്താം എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇന്ന് നാല് വിദേശ താരങ്ങൾ മാത്രമേ ഉള്ളൂ.

സച്ചിൻ സുരേഷ് വലകാക്കുന്നു. പ്രബീർ, ഡ്രിഞ്ചിച്, ഹോർമി, നവോച എന്നിവരാണ് ഡിഫൻസിൽ. ഡാനിഷും അസ്ഹറും മധ്യനിരയിൽ കളിക്കുന്നു. ഐമൻ, ഡെയ്സുകെ, പെപ്ര, ദിമി എന്നിവർ അറ്റാക്കിൽ ഉണ്ട്. പരിക്ക് മാറി എത്തിയ ജീക്സൺ ബെഞ്ചിൽ ഉണ്ട്. ലെസ്കോവിചും ബെഞ്ചിൽ ആണ്.

Exit mobile version