സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ യുവനിര എതിരാളികൾ

രണ്ടാമത് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ തീരുമാനമായി. ഇന്നലെ നടന്ന ഐലീഗ് മത്സര ഫലങ്ങളോടെ ഇന്ത്യൻ ആരോസാകും കേരള ബ്ലാസ്റ്റേഴ്സ് എന്ന് ഉറപ്പായി. ഐലീഗിൽ എട്ടാമത് ഫിനിഷ് ചെയ്ത ടീമുമായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്‌. അങ്ങനെയാണ് ആരോസ് എതിരാളികളായി എത്തിയത്.

മാർച്ച് 15ന് ഭുവനേശ്വറിൽ വെച്ചാകും കേരള ബ്ലാസ്റ്റേഴ്സ് ആരോസുമായി ഏറ്റുമുട്ടുക. രാത്രി 7.30ന് ആയിരിക്കും മത്സരം നടക്കുക. ഐ എസ് എല്ലിൽ നിരാശ മാത്രമായിരുന്നു എന്നതിനാൽ സൂപ്പർ കപ്പിൽ എങ്കിലും അത്ഭുതങ്ങൾ കാണിച്ച് മുന്നേറണം എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ ടീമിൽ ഉള്ള സഹലും ധീരജ് സിംഗും ഇല്ലാതെ ആകും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ പങ്കെടുക്കുക.

ദേശീയ ടീമിനൊപ്പം ആയതിനാൽ ഇന്ത്യൻ ആരോസ് ടീമിലും പല താരങ്ങളും ഉണ്ടായേക്കില്ല. ലീഗ് അവസാനത്തിൽ മികച്ച ഫോമിൽ ആയിരുന്ന ആരോസിനെ തോൽപ്പിക്കുക അത്ര എളുപ്പമാകില്ല.

ഡെൽഹി ഡൈനാമോസൊ, പൂനെ സിറ്റിയോ ആകും ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. മിനേർവ പഞ്ചാബിന് ഒരു മത്സരം കൂടെ ഐലീഗിൽ ബാക്കിയുള്ളത് കൊണ്ടാണ് ഗോകുലത്തിന്റെ എതിരാളികൾ ഇനിയും ഉറപ്പാകാത്തത്.

സൂപ്പർ കപ്പ് ഫിക്ചർ എത്തി, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാർച്ച് 15ന്

രണ്ടാമത് സൂപ്പർ കപ്പിന്റെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ ഭുവനേശ്വറിൽ വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത്. ഐ എസ് എല്ലിലെയും ഐ ലീഗിലെയും 20 ക്ലബുകളാണ് സൂപ്പർ കപ്പിൽ പങ്കെടുക്കുക. ഐലീഗിൽ അവസാന സ്ഥാനത്തുള്ള ഷില്ലൊങ് ലജോങ്ങ് സൂപ്പർ കപ്പിൽ പങ്കെടുക്കില്ല. ഇരു ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടും.

ബാക്കി നാലു ടീമുകൾ യോഗ്യതാ റൗണ്ട് കളിച്ചാണ് പ്രീക്വാർട്ടറിൽ എത്തുക. കേരളത്തിന്റെ രണ്ടു ക്ലബുകളും യോഗ്യതാ റൗണ്ട് കളിക്കണം. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാർച്ച് 15നാണ് നടക്കുക. ഐലെഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവർ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇപ്പോൾ ഐസാൾ ആണ് ഐലീഗിൽ എട്ടാമതുള്ളത്. പക്ഷെ ഇന്ത്യൻ ആരോസ്, മിനേർവ പഞ്ചാബ് എന്നിവരും എട്ടാമത് എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇവർ മൂന്നിൽ ഏതെങ്കിലും ക്ലബ് ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഡെൽഹി ഡൈനാമോസൊ, പൂനെ സിറ്റിയോ ആകും ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. ആരാകും എന്ന് അറിയാൻ നാളത്തെ മത്സരം വരെ ഗോകുലം കാത്തിരിക്കേണ്ടി വരും. മാർച്ച് 15നും 16നും ആണ് യോഗ്യതാ മത്സരങ്ങൾ നടക്കുക. മാർച്ച് 29മുതൽ പ്രീക്വാർട്ടർ മത്സരങ്ങളും നടക്കും.

“സൂപ്പർ കപ്പിൽ ചാമ്പ്യന്മാർ ആവുക മാത്രമാണ് ഇനി ലക്ഷ്യം” – ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്സിന്റ് ഈ സീസണിലെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഇനി നടക്കാൻ പോകുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രതീക്ഷകൾ ഉണ്ട്. സൂപ്പർ കപ്പിൽ കിരീടം ഉയർത്തുന്നതിൽ മാത്രമാണ് ഇപ്പോൾ ടീമിന്റെയും തന്റെ ശ്രദ്ധ എന്നും ജിങ്കൻ പറഞ്ഞു. ഇന്നലെ ഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിനു ശേഷമാണ് ജിങ്കൻ ഈ കാര്യം പറഞ്ഞത്.

ഐ എസ് എൽ ഈ സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ക്ലബ് ചരിത്രത്തിലെ വളരെ മോശം സീസണുകളിൽ ഒന്നായിരുന്നു കേരളത്തിനിത്‌. സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ വരെ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഇനി ഐലീഗ് ടീമിനെതിരെ യോഗ്യതാ റൗണ്ട് കളിച്ച് മാത്രമേ സൂപ്പർ കപ്പിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിനാവുകയുള്ളൂ.

Exit mobile version