സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങി

സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ പരിശീലനത്തിനെത്തി.  ഏപ്രിൽ 6ന് ഭുവനേശ്വറിൽ വെച്ച് നെറോകക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൂപ്പർ കപ്പ് മത്സരം. വിദേശ താരങ്ങളായ വെസ് ബ്രൗൺ, കിസിറ്റോ കെസ്‌റോൺ,  ലാകിച്ച് പെസിച്ച്, വിക്ടർ പുൾഗ എന്നിവർക്ക് പുറമെ  റിനോ ആന്റോ, പ്രശാന്ത് മോഹൻ, ആറാട്ട ഇസുമി, ദീപേന്ദ്ര നേഗി തുടങ്ങിയവരും ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തി. സി.കെ വിനീതും പെകുസണും അടക്കം ഇനിയും താരങ്ങൾ ടീമിനൊപ്പം ചേരാനുണ്ട്.

തോളിന് ഏറ്റ പരിക്കുകാരണം കിസിറ്റോ ഐ എസ് എല്ലിലെ അവസര മത്സരങ്ങളിൽ ടീമിനൊപ്പം കളിച്ചിരുന്നില്ല.  ജനുവരിയിൽ ജാംഷഡ്‌പൂരിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞതിന് ശേഷം ടീം വിട്ട ബെർബെറ്റോവ്, ലോൺ കാലാവധി കഴിഞ്ഞ് തിരിച്ചുപോയ ഗുഡ്ജോൺ എന്നിവർ ടീമിനൊപ്പം ഇല്ല. പരിക്കേറ്റ് പുറത്തുപോയ ഇയാൻ ഹ്യൂമും സൂപ്പർ കപ്പിനുണ്ടാവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസെക്കൻഡ് ഡിവിഷൻ; ജംഷദ്പൂർ എഫ് സിക്ക് സമനില
Next article3 ഓവറില്‍ വിജയം നേടി നാവിഗെന്റ് സി ടീം