Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടി, ശ്രീനിധിയോട് തോറ്റു

ഹീറോ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പരാജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ആണ് കേരള ബാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ‌രണ്ടു ഗോളിനാണ് ശ്രീനിധി വിജയിച്ചത്. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ആണ് രണ്ടു ഗോളുകളും വന്നത്.

കേരള ബ്ലാസ്റ്റേഴ്സ് 23 04 12 18 45 53 354

ഏഴ് മാറ്റങ്ങളുമായി കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ലഭിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ശ്രീനിധി ഡെക്കാൻ ലീഡ് എടുത്തു.

ഇടതു വിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്തു വന്ന ഹസൻ ആയുഷിനെ ഗ്വാർഡ് ആയി വെച്ച് തൊടുത്ത ഷോട്ട് സച്ചിൻ സുരേഷിനെ കീഴ്പ്പെടുത്തി വലയ്ക്ക് ഉള്ളിൽ പതിച്ചു. സ്കോർ 1-0. 43ആം മിനുട്ടിൽ കാസ്റ്റനെഡയുടെ ഒരു ആക്രിബാറ്റിക് ഫിനിഷ് ശ്രീനിധിയുടെ ലീഡ് ഇരട്ടിയാക്കി.

Picsart 23 04 12 17 47 44 806

കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ജിയാന്നു സബ്ബ് ആയി എത്തിയ ചില നല്ല അറ്റാക്കുകൾ നടത്താൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചു. പക്ഷെ ഒന്നും ഗോളായി മാറിയില്ല. ഈ പരാജയം ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്‌. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ രണ്ടാമതാണ്‌. ശ്രീനിധി നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി‌. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടും.

Exit mobile version