Site icon Fanport

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിന് എതിരെ

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ജംഷദ്പൂർ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഷില്ലോംഗ് ലജോംഗിനെ 3-1ന് തോൽപ്പിച്ചിരുന്നു. ആ വിജയം ആവർത്തിക്കുക ആകും ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ ലക്ഷ്യം. ഇന്ന് അഞ്ച് വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് 24 01 10 15 29 01 994

ജംഷദ്പൂർ ഖാലിദ് ജമീലിന്റെ കീഴിൽ മികച്ച രീതിയിലാണ് സൂപ്പർ കപ്പ് ആരംഭിച്ചത്. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ പിന്നെ അവസാന മത്സരത്തിൽ ഒരു സമനില മതിയാകും കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്പോർട്സ് 18ലും ജിയോ സിനിമയിലും കാണാം.

Exit mobile version