Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കോഴിക്കോട് ഇറങ്ങുന്നു, സൂപ്പർ കപ്പ് പോരാട്ടത്തിന് തുടക്കം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സൂപ്പർ കപ്പിൽ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഐ എസ് എൽ പ്ലേ ഓഫിലെ വിവാദ രാത്രിക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ഇന്ന് രാത്രി 8.30നാണ് മത്സരം. കളി തത്സമയം സോണി സ്പോർട്സിലും ഫാൻകോഡ് ആപ്പിലും കാണാം.

Picsart 23 04 07 23 51 16 116

ഐ ലീഗ് കിരീടം നേടിയ റൗണ്ട് ഗ്ലാസ് പഞ്ചാബ് കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളി തന്നെ ഉയർത്തിയേക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇന്ന് പരിശീലകം ഇവാൻ വുകമാനോവിച് ഉണ്ടാകില്ല. ഇവാൻ സസ്പെൻഷൻ നേരിടുകയാണ്. അഡ്രിയാൻ ലൂണ, ജെസ്സൽ, ഖാബ്ര എന്നിവരും ബ്ലാസ്റ്റേഴ്സിന് ഒപ്പം ഇല്ല. ഇവരില്ല എങ്കിലും ശക്തമായ ടീമിനെ തന്നെ അണിരത്താൻ ബ്ലാസ്റ്റേഴ്സിനാകും.

ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സി ശ്രീനിധി ഡെക്കാനും ഏറ്റുമുട്ടും.

Exit mobile version