ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിനെ വിറപ്പിച്ച് ഗോകുലം എഫ് സി

- Advertisement -

സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിൽ ആദ്യ പാദം അവസാനിക്കുമ്പോൾ ഗോകുലം എഫ് സി ഐ എസ് എൽ ശക്തികളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച് നിർത്തിയിരിക്കുകയാണ്. തീർത്തും ആക്രമണ ഫുട്ബോൾ കണ്ട ആദ്യ പകുതി ഭുവനേശ്വറിൽ അവസാനിക്കുമ്പോൾ ബിനോ ജോർജ്ജിന്റെ ടീം എതിരില്ലാത്ത ഒരു ഗോളിനു മുന്നിട്ട് നിൽക്കുകയാണ്.

ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനുട്ട് മുമ്പ് ഹെൻറി കിസേക്കയുടെ ഒരു വലം കാൽ ഷോട്ടാണ് ഗോകുലത്തെ മുന്നിൽ എത്തിച്ചത്. ഗോളിന് ശേഷം രണ്ട് മികച്ച അവസരം കൂടെ ഗോകുലം സൃഷ്ടിച്ചു എങ്കിലും ഗോൾ കീപ്പർ രഹ്നേഷ് നോർത്ത് ഈസ്റ്റിന്റെ രക്ഷകനാവുക ആയിരുന്നു. റാഷിദിന്റെ ഗോളെന്നുറച്ച ഒരു അവസരം രഹ്നേഷിനും ഗോൾ പോസ്റ്റിനും തട്ടിയാണ് മടങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement