Picsart 23 04 05 01 17 54 736

ഗോകുലം കേരള ഇന്ന് സൂപ്പർ കപ്പിൽ ഇറങ്ങുന്നു

കേരളം ആതിഥ്യം വഹിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ആദ്യമായി ഒരു കേരള ടീം ഇറങ്ങുകയാണ്. ഇന്ന് യോഗ്യത റൗണ്ടിൽ ഗോകുലം കേരള മൊഹമ്മദൻസിനെ ആകും നേരിടുക. ഇന്ന് പയ്യനാട് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഈ സീസണിൽ ഐ ലീഗിൽ കിരീടം നഷ്ടപ്പെട്ട ഗോകുലം കേരള സൂപ്പർ കപ്പിൽ അത്ഭുതം കാണിക്കാം എന്ന പ്രതീക്ഷയിലാണ്. പയ്യനാട് സ്റ്റേഡിയത്തിൽ ഗോകുലത്തിന് വലിയ പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്നലത്തെ മത്സരത്തിന്റെ ടിക്കറ്റുകൾ 150 രൂപയ്ക്ക് ഫുട്ബോൾ പ്രേമികൾക്ക് വാങ്ങാം. ഇന്നത്തെ മത്സരം തത്സമയ ടെലികാസ്റ്റ് ഉണ്ടാകില്ല. രാത്രി 8.30നാണ് ഗോകുലം കേരളയുടെ മത്സരം. ഇന്ന് 5 മണിക്ക് നടക്കുന്ന ആദ്യ മത്സര ശ്രീനിധി ഡെക്കാൻ നെരോകയെ നേരിടും.

Exit mobile version