Picsart 24 01 11 15 50 57 365

ഗോകുലം കേരളക്ക് എതിരെ അവസാന മിനുട്ടിൽ മുംബൈ സിറ്റിക്ക് വിജയം

കലിംഗ സൂപ്പർ കപ്പിൽ ഗോകുലം കേരളക്ക് നിരാശ. ഐ എസ് എല്ലിലെ ശക്തരായ മുംബൈ സിറ്റിയെ നേരിട്ട ഗോകുലം കേരള അവസാന നിമിഷ പെനാൾട്ടിയിൽ പരാജയപ്പെട്ടു. തുടക്കത്തിൽ ലീഡ് എടുത്ത ഗോകുലം കേരള 2-1നാണ് പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് 23ആം മിനുട്ടിൽ ആയിരുന്നു ഗോകുലം കേരളയുടെ ഗോൾ വന്നത്. ക്യാപ്റ്റൻ അലക്സ് സാഞ്ചസാണ് പന്ത് വലയിൽ എത്തിച്ചത്. ബൗബ ആയിരുന്നു അസിസ്റ്റ് ഒരുക്കിയത്.

ആദ്യ പകുതിയിൽ തന്നെ മുംബൈ സിറ്റി സമനില ഗോൾ കണ്ടെത്തി എങ്കിലും ആ ഗോൾ വീഴും മുമ്പ് റഫറി ഫൗൾ വിളിച്ചത് നിർണായകമായി. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കളിയിലേക്ക് തിരികെ വന്നു. ആയുഷ് ചികാര 76ആം മിനുട്ടിൽ മുംബൈ സിറ്റിക്കായി സമനില ഗോൾ നേടി. അവസാനം ഇഞ്ച്വറി ടൈമിൽ അൽ ഖയാത്തിയിലൂടെ മുംബൈ സിറ്റി ലീഡും നേടി വിജയം ഉറപ്പിച്ചു.

ഗ്രൂപ്പ് സിയിൽ ഈ വിജയത്തോടെ 3 പോയിന്റുമായി മുംബൈ സിറ്റി ഒന്നാമത് എത്തി. ഇനി ജനുവരി 16ആം തീയതി ഗോകുലം കേരള ചെന്നൈയിൻ എഫ് സിയെ നേരിടും.

Exit mobile version