ഐ ലീഗ് ചാമ്പ്യന്മാരെ നിലംപരിശാക്കി എഫ് സി ഗോവ സൂപ്പർ കപ്പ് ഫൈനലിൽ

- Advertisement -

ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈയിനെ തകർത്തെറിഞ്ഞ് എഫ് സി ഗോവ സൂപ്പർ കപ്പിന്റെ ഫൈനലിലേക്ക് കടന്നു. ഇന്ന് ഭുവനേശ്വരിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് എഫ് സി ഗോവ വിജയിച്ചത്. എഡു ബേഡിയ വരെ ഇല്ലാതെയാണ് എഫ് സി ഗോവ ഇറങ്ങിയത് എങ്കിലും അതൊന്നും ലൊബേരയുടെ ടീമിനെ പിറകോട്ട് അടിച്ചില്ല.

ആദ്യ പകുതിയിൽ തന്നെ എഫ് സി ഗോവ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. കോറോയുടെ ഇരട്ട ഗോളുകളാണ് ആദ്യ പകുതിയിൽ ചെന്നൈയെ തളർത്തിയത്. രണ്ട് ഗോളുകളിൽ ഒന്ന് പെനാൾട്ടിയിൽ നിന്നായിരുന്നു. രണ്ടാം പകുതിയിൽ ബ്രാണ്ടൺ ഫെർണാണ്ടസ് ഗോവയുടെ മൂന്നാം ഗോളും നേടി. ക്വാർട്ടറിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച മികവൊന്നും ഇന്ന് ചെന്നൈയിന് പുറത്തെടുക്കാൻ ആയില്ല‌.

എ ടി കെയും ചെന്നൈയിനും ആണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത്. ഏപ്രിൽ 13നാകും ഫൈനൽ നടക്കുക.

Advertisement