ഇന്ത്യൻ യുവനിരയെ തകർത്ത് ഗോവ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർകപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്സി ഗോവ. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ക്വാർട്ടർ ഉറപ്പിച്ചത്. ഗോവയ്ക്ക് വേണ്ടി ഫെറാൻ കോറോമിനാസ്, ഹ്യൂഗോ ബോമൗസ്, എന്നിവർ ഗോവയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ദീപക് തങ്ക്രി വഴി പിറന്ന സെൽഫ് ഗോൾ ഇന്ത്യൻ ആരോസിന് തിരിച്ചടിയായി.

ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ തുടക്കം മുതൽക്ക് തന്നെ ജയം ഉറപ്പിച്ചാണ് ഗോവ ഇറങ്ങിയത്. പതിനെട്ടാം മുനുറ്റിൽ പെനാൽറ്റിയിലൂടെയാണ് കോറോ ഇന്ത്യൻ ആരോസിനെതിരെ ആദ്യ ഗോൾ നേടിയത്. സമനില പിടിക്കാൻ മികച്ച ശ്രമങ്ങൾ ആരോസ് നടത്തിയെങ്കിലും ഫലം കണ്ടില്ല. മൊറോക്കൻ താരം ബോമൗസിലൂടെ ഗോവ രണ്ടാം ഗോൾ കണ്ടെത്തി. ഈ ഗോളിന് വഴിയൊരുക്കിയതും കോറോയാണ്.

Exit mobile version