
സൂപ്പർ കപ്പിന്റെ രണ്ടാം ദിവസത്തെ രണ്ടാം മത്സരത്തിൽ മോഹന ബഗാന് വിജയം. ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിനെ നേരിട്ട ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ബഗാന്റെ വിജയം.
30ആം മിനുട്ടിൽ പ്ലാസയുടെ ഗോളിലൂടെ ചർച്ചിൽ ബ്രദേഴ്സ് ലീഡെടുത്തതായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കിന്നതിന് തൊട്ടു മുന്നെ ചർച്ചിൽ ബ്രദേഴ്സ് വഴങ്ങിയ പെനാൾട്ടി മോഹൻ ബഗാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വരികയായിരുന്നു. ദിപാന്ത ഡികയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.
70ആം മിനുട്ടിൽ കാമറൂൺ വാട്സൺ ഒരുക്കിയ അവസരത്തിൽ നിന്ന് തന്റെ രണ്ടാം ഗോളും നേടിക്കൊണ്ട് ഡിക മത്സരം ബഗാന്റെ വരുതിയിലാക്കി. ക്വാർട്ടറിൽ പൂനെ സിറ്റിയും ഷില്ലോങ് ലജോങും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബഗാൻ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial