കൊറോണ ഭീഷണിക്ക് ഇടയിൽ ഇന്ന് യുവേഫ സൂപ്പർ കപ്പ്

20200923 232133
- Advertisement -

കൊറോണ ഭീഷണിയിൽ ബുഡാപെസ്റ്റ് ഇരിക്കെ അവിടെ വെച്ച് ഇന്ന് യുവേഫ സൂപ്പർ കപ്പ് നടക്കും. ചാമ്പ്യൻസ് ലീഗ് വിജയിച്ച ബയേൺ മ്യൂണിച്ചും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും തമ്മിലാണ് പോരാട്ടം. കിരീടം രണ്ട് ടീമുകളും ലക്ഷ്യം ഇടുന്നുണ്ട് എങ്കിലും പ്രധാന പ്രശ്നം കൊറോണ ഭീഷണി ആയിരിക്കും. ഇന്ന് മത്സരം കാണാൻ 7500ൽ അധികം ആൾക്കാർക്ക് അവസരം നൽകുന്നുണ്ട്. ഇതിനായി സ്പെയിനിൽ നിന്നും ജർമ്മനിയിൽ നിന്നും ആരാധകർ എത്തുന്നും ഉണ്ട്.

ആരാധകരെ പ്രവേശിക്കുന്നതിൽ ബുഡാപസ്റ്റിലെ ഭരണാധികാരികൾ തന്നെ എതിർപൊ പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും ആരാധകരെ പ്രവേശിപ്പിക്കാൻ ആണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്. രണ്ട് ടീമുകളും അവരുടെ മികച്ച ടീമുകളുമായി തന്നെയാണ് കളിക്കാൻ എത്തിയിട്ടുള്ളത്. കൂടുതൽ ടീം ശക്തമാക്കിയ ബയേൺ മ്യൂണിചിനാണ് ഇന്ന് കിരീട സാധ്യതകൾ കൂടുതൽ. സെവിയ്യക്ക് എവർ ബനേഗ, റെഗുലിയൺ തുടങ്ങിയവരെ നഷ്ടമായിട്ടുണ്ട്. എങ്കിലും ലൊപെറ്റിഗിയുടെ ടീം ബയേണിനെ വിറപ്പിക്കാൻ പോകുന്നത് തന്നെയാണ്. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.

Advertisement