ഇഞ്ചുറി ടൈമില്‍ കാലിടറി ഗോകുലം

- Advertisement -

ബെംഗളൂരു എഫ്സിയോട് സൂപ്പര്‍ കപ്പില്‍ തോല്‍വി ഏറ്റുവാങ്ങി കേരളത്തിന്റെ ഗോകുലം കേരള എഫ്സി. ഇഞ്ചുറി ടൈമില്‍ ഉദാന്ത സിംഗിന്റെ ഗോളാണ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടം മറിച്ചത്. 33ാം മിനുട്ടില്‍ കിസേകയുടെ ഗോളില്‍ ലീഡ് നേടി ഗോകുലം ആദ്യ പകുതിയില്‍ 1-0 നു ലീഡ് ചെയ്തു. 69ാം മിനുട്ടില്‍ മിക്കു ബെംഗളൂരുവിനെ ഗോകുലത്തിനു ഒപ്പമെത്തിച്ചു.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോള്‍ ഉദാന്ത സിംഗ് ഗോകുലത്തിന്റെ വലകുലുക്കി ബെംഗളൂരു എഫ്സി സൂപ്പര്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement