Site icon Fanport

ഐ എസ് എൽ ചാമ്പ്യന്മാരിൽ നിന്ന് വലിയ പരാജയം ഏറ്റുവാങ്ങി ഗോകുലം കേരള

സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് വലിയ പരാജയം. കോഴിക്കോട്‌ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എ ടി കെ മോഹൻ ബഗാൻ ആണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്.

ഗോകുലം 23 04 10 18 51 47 664

സൂപ്പർ കപ്പ് യോഗ്യത മത്സരത്തിൽ മുഹമ്മദൻസിനെ 5-2 ന് തോൽപ്പിച്ചെത്തിയ ഗോകുലം കേരളക്ക് ആ മികവ് ഇന്ന് പുലർത്താനായില്ല. ഇന്ന് കളി ആരംഭിച്ചു ആറാം മിനുട്ടിൽ എ ടി കെ ലിസ്റ്റൺ കൊളാസോയിലൂടെ ഗോൾ നേടി. വലത് വിങ്ങിൽ നിന്നും ഗോകുലം പ്രതിരോധത്തിൽ നിന്ന് വീണ് കിട്ടിയ ബോൾ കൈക്കലാക്കി അനായാസം ഗോൾ പോസ്റ്റിൻറെ മൂലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു.

തുടക്കത്തിൽ തന്നെ വീണ ഗോളിന് മറുപടി നൽകാൻ ഗോകുലം നന്നായി പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 27 ആം മിനുട്ടിൽ ലിസ്റ്റൺ രണ്ടാം ഗോൾ നേടി. 30 വാര നിന്നും നേടിയ ലോങ്ങ്‌ റേഞ്ചർ ഗോൾ ആണ് മോഹൻ ബഗാന് ലീഡ് ഇരട്ടിയാക്കാൻ സഹായിച്ചത്.

45 ആം മിനുട്ടിൽ ഫ്രാൻസിന്റെ ഹുഗോ ബോമസ് ഗോകുലം പ്രതിരോധകാരെയും ഗോൾ കീപ്പറെയും കാഴ്ച്ചക്കാരാക്കി എ ടി കെ യുടെ മൂന്നാം ഗോൾ നേടി.

Picsart 23 04 10 18 51 19 353

രണ്ടാം പകുതിയിൽ മന്വീർ സിങും കിയാൻ നസീരിയും കൂടെ ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ വിജയം പൂർത്തിയായി. ഗോകുലം കേരളക്കു വേണ്ടി സെർജിയോ ആണ് ആശ്വാസ ഗോൾ നേടിയത്.

Exit mobile version