റയൽ മാഡ്രിഡ് യൂറോപ്യൻ സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

നാളെ നടക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പിനായുള്ള ടീം റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. എസ്റ്റോണിയയിലേക്ക് മത്സരത്തിനായി യാത്ര ചെയ്യുന്ന 29 അംഗ സ്ക്വാഡാണ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചത്. പുതിയ പരിശീലകൻ ലോപറ്റെഗിയുടെ കീഴിലെ റയലിന്റെ ആദ്യ കോമ്പറ്റിറ്റീവ് മത്സരവുമാകും ഇത്. യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് റയൽ നേരിടേണ്ടത്.

റയലിന്റെ പുതിയ സൈനിംഗായ ഗോൾകീപ്പർ കോർട്ടോ സ്ക്വാഡിൽ ഉണ്ട്. കോർട്ടോയുടെ അരങ്ങേറ്റം നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് കിരീടം ഉയർത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version