എംബപ്പെ റയൽ മാഡ്രിഡ് ജേഴ്സിയിൽ

സൂപ്പർ കപ്പിനായുള്ള റയൽ മാഡ്രിഡ് സ്ക്വാഡ് പ്രഖ്യാപിച്ചു, എംബപ്പെ അരങ്ങേറ്റം!!

റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബുധനാഴ്ച ആണ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ഇറങ്ങുന്നത്. വർസാവയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ അറ്റലാന്റയെ ആണ് നേരിടുക.

വിനീഷ്യസ്, ജൂഡ് ബെല്ലിങ്ഹാം, എംബപ്പെ എന്നിവർ പരിശീലനത്തിൽ

റയൽ മാഡ്രിഡ് സ്ക്വാഡിൽ ഏവരും ഉറ്റുനോക്കുന്ന മുഖമായ കിലിയൻ എംബപ്പെ ഉണ്ട്. എംബപ്പെയുടെ റയൽ മാഡ്രിഡ് അരങ്ങേറ്റം ആകും ഈ മത്സരത്തിലൂടെ നടക്കുക. പ്രീസീസണിൽ വൈകി എത്തിയ എംബപ്പെ മറ്റന്നാൾ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് സംശയമാണ്.

എംബപ്പെ മാത്രമല്ല പുതിയ സൈനിംഗ് എൻഡ്രിക്കും സ്ക്വാഡിൽ ഉണ്ട്. വിനീഷ്യസ്-എംബപ്പെ-റോഡ്രിഗോ ത്രയം നാളെ കളിക്കും എന്നാകും റയൽ മാഡ്രിഡ് ആരാധകരുടെ പ്രതീക്ഷ.

സ്ക്വാഡ്:

Exit mobile version