Site icon Fanport

സൂപ്പർ കപ്പ് നേടുക തന്നെ ലക്ഷ്യം, സൂപ്പർ ടീമിനെ തന്നെ അണിനിരത്താൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ ശക്തമായ ടീമിനെ തന്നെ അണിനിരത്തും എന്ന് ഉറപ്പാകുന്നു. കേരളത്തിൽ വെച്ചാണ് സൂപ്പർ കപ്പ് നടക്കുന്നത് എന്നതും ഒരു എ എഫ് സി കപ്പ് യോഗ്യത സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും ആണ് ടീം ശക്തമായ സ്ക്വാഡിനെ തന്നെ ഇറക്കുന്നത് ആലോചിക്കാൻ കാരണം. നേരത്തെ ഐ എസ് എൽ സീസണ് ഇടയിൽ സൂപ്പർ കപ്പിൽ രണ്ടാം നിര ടീമിനെയെ ഇറക്കൂ എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 18 21 16 01 092

എന്നാൽ സൂപ്പർ കപ്പ് മികച്ച രീതിയിൽ തന്നെ നടത്താൻ അധികൃതർ തീരുമാനിച്ചതും എ എഫ് സി കപ്പ് യോഗ്യത സാധ്യതയും ഒരുക്കി തന്നതോടെ ബ്ലാസ്റ്റേഴ്സും മികച്ച സ്ക്വാഡിനെ തന്നെ ഇറക്കാനുള്ള കാരണമായി. ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പ് അവസാനിച്ച രീതി വിവാദപരമായിരുന്നു. സൂപ്പർ കപ്പിൽ നല്ല പ്രകടനം നടത്തിൽ മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും. ഐ എസ് എല്ലിൽ കളിച്ച എല്ലാ വിദേശ താരങ്ങളും സൂപ്പർ കപ്പ ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും.

അടുത്ത മാസം ആണ് സൂപ്പർ കപ്പ് കോഴിക്കോടും മഞ്ചേരിയിലുമായി നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി അടങ്ങുന്ന ഗ്രൂപ്പ് എയിലാണ്‌. കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 26ന് വീണ്ടും പരിശീലനം ആരംഭിക്കും.

Exit mobile version