സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ ഡ്രോ മറ്റന്നാൾ

പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ ലൈനപ്പ് മറ്റന്നാൾ തീരുമാനം ആകും. മാർച്ച് 9ന് യോഗ്യതാ മത്സരങ്ങൾ തീരുമാനിക്കാൻ ഉള്ള ഡ്രോ നടക്കും. ഐ ലീഗിലെയും ഐ എസ് എല്ലിലെയും അവസാന നാലു സ്ഥാനക്കാരാണ് സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുക.

മാർച്ച് 15 മുതൽ ആണ് യോഗ്യതാ റൗണ്ട് ആരംഭിക്കുക. ഭുവനേശ്വറിലാണ് യോഗ്യതാ റൗണ്ട് നടക്കുക. ഐ ലീഗിലേയും ഐ എസ് എല്ലിലേയും ആദ്യ ആറു സ്ഥാനക്കാർ സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടും. കേരളാ ബ്ലാസ്റ്റേഴ്സ് നേരിട്ട് സൂപ്പർ കപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഗോകുലത്തിന് നേരിട്ട് യോഗ്യത ലഭിക്കണമെങ്കിൽ നാളെ ബഗാനെ പരാജയപ്പെടുത്തണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial