സൂപ്പർ കപ്പിൽ നാണക്കേടിന്റെ ഫുട്ബോൾ, ആറു ചുവപ്പു കാർഡും വിവാദ റഫറിയിംഗും

സൂപ്പർ കപ്പിൽ ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ ഏറ്റവും നാണംകെട്ട ദിനമായി മാറുകയാണ്. ജംഷദ്പൂരും എഫ് സി ഗോവയും തമ്മിൽ ഉള്ള പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ കണ്ടത് ഒരു ദുരന്ത റഫറിയിംഗും അതിന്റെ ഫലമായി ആറു ചുവപ്പു കാർഡുകളും. മത്സരത്തിൽ ഒരു ഗോൾ അനുവദിക്കാതിരുന്നതാണ് ഇരുടീമുകളും തമ്മിലുള്ള അടിക്കും ചുവപ്പ് കാർഡിലും കലാശിച്ചത്.

എതിരില്ലാത്ത ഒരു ഗോളിന് ഗോവ മുന്നിട്ട് നിൽക്കുമ്പോൾ ആയിരുന്നു വിവാദ തീരുമാനം. ബ്രാൻഡനിലൂടെ 45ആം മിനുട്ടിൽ എഫ് സി ഗോവ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. പന്ത് നേരത്തെ തന്നെ കോർണർ ലൈൻ കഴിഞ്ഞ് പുറത്തു പോയിരുന്നു എന്നതായിരുന്നു ഗോൾ നിഷേധിക്കാനുള്ള കാരണം. എന്നാൽ ബോൾ പുറത്തിപോയ സമയത്ത് ലൈൻ റഫറി കോർണർ വിളിച്ചിരുന്നില്ല. അത് കഴിഞ്ഞും കളി നടന്ന് ഗോൾ വീണപ്പോഴാണ് ഇത്തരമൊരു ഡിസിഷൻ റഫറി എടുത്തത്.

ഇത് ഇരുടീമുകളും സംഘർഷത്തിൽ തന്നെ ഏർപ്പെട്ടു. എഫ് സി ഗോവയുടെ കോറോ കളിക്കാൻ തയ്യാരാവാതെ ബെഞ്ചിൽ ചെന്ന് ഇരിക്കുകയും ചെയ്തു. ആദ്യ പകുതിക്ക് വിസിൽ വീണപ്പോഴാണ് ആറു റെഡ് കാർഡുകൾ വന്നത്. ജംഷദ്പൂരിന്റെ അനസ് എടത്തൊടിക, സുബ്രതോ പോൾ, ബെൽഫോർട്ട് എന്നിവർക്കും, എഫ് സി ഗോവയുടെ ബ്രൂണോ, ബ്രാൻഡൺ, ജസ്റ്റെ എന്നിവർക്കുമാണ് ചുവപ്പ് കിട്ടിയത്.

രണ്ടാം പകുതിയിൽ ഗോവ ആദ്യം കളിക്കാൻ തയ്യാറായില്ല എങ്കിലും പിന്നീട് കളിക്കാൻ ഇറങ്ങുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും എട്ടു താരങ്ങൾ മാത്രമായിട്ടാണ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിസ്കസ് ത്രോയില്‍ ഇരട്ട മെഡലുമായി ഇന്ത്യന്‍ താരങ്ങള്‍
Next articleലോക റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ