അഭിമാനം!!! മെസ്സിക്ക് ഒപ്പം ഛേത്രി!!!

- Advertisement -

സുനിൽ ഛേത്രിക്ക് ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി ഇന്നും മുന്നേറുകയാണ്. കെനിയക്കെതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ഛേത്രി ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലെത്തിച്ചു. രണ്ട് ഗോളുകളും ഛേത്രിയുടെ വക തന്നെ. ഈ രണ്ട് ഗോളുകൾ സാക്ഷാൽ മെസ്സിക്കൊപ്പം ഛേത്രിയെ എത്തിച്ചിരിക്കുകയാണ്. രാജ്യാന്ത്ര തലത്തിൽ 64 ഗോളുകൾ എന്ന ടാലിയിൽ എത്തിയിരിക്കുകയാണ് സുനിൽ ഛേത്രി.

അർജന്റീനയ്ക്കായി മെസ്സിയും 64 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇപ്പോൾ ഫുട്ബോൾ കളിക്കുന്നവരിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമെ ഛേത്രിക്ക് മുന്നിൽ ഉള്ളൂ. 124 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ 64 ഗോളുകൾ എങ്കിൽ ഛേത്രിക്ക് 64 ഗോളുകളിൽ എത്താൻ 102 മത്സരങ്ങളെ വേണ്ടി വന്നുള്ളൂ. ഈ ടൂർണമെന്റിൽ മാത്രം 8 ഗോളുകളാണ് ഛേത്രി നേടിയത്. ആദ്യമായാണ് ഛേത്രി ഒരു ടൂർണമെന്റിൽ ഇത്രയും ഗോളുകൾ നേടുന്നത്.

2011 സാഫ് കപ്പിൽ 6 ഗോളുകൾ അടിച്ചതായിരുന്നു ഛേത്രിയുടെ ഇതിനു മുമ്പുള്ള മികച്ച റെക്കോർഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement