
ഇന്ത്യൻ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രി വിവാഹത്തിനു മുന്നോടിയായുള്ള സംഗീത് ചടങ്ങുകൾ ഇന്നലെ നടന്നു. വധുവിന്റേയും വരന്റേയും കുടുംബങ്ങളും കുറച്ച് അതിഥികളും മാത്രമെ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഡെൽഹിയിലെ ഒരു 5സ്റ്റാർ ഹോട്ടലിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹത്തിനു മുന്നോടിയായി വരന്റേയും വധുവിന്റേയും കുടുംബങ്ങൾ ഒന്നിക്കുന്ന ചടങ്ങാണ് സംഗീത്. ചടങ്ങിൽ മോതിരമാറ്റവും ഒപ്പം ഇരു കുടുംബങ്ങളുടേയും നൃത്താഘോഷങ്ങളും നടന്നു.
ഡിസംബർ നാലിനാണ് ഛേത്രി വിവാഹിതനാവുക. വളരെ കാലമായ പ്രണയത്തിലായിരുന്നു സോനം ഭട്ടാചാര്യ ആണ് വധു. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മോഹൻ ബഗാൻ ഇതിഹാസവുമായ സുബ്രതാ ഭട്ടാചാര്യയുടെ മകളാണ്. കൊൽക്കത്തയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. ഡിസംബർ 24ന് ബെംഗളൂരുവിൽ വെച്ച് വിവാഹ സൽക്കാരവും നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial