താരം തിരികെ എത്തിയില്ല, സണ്ടർലാന്റ് എൻഡോംഗിന്റെ കരാർ റദ്ദാക്കി

സീസൺ തുടങ്ങി ഇത്ര കാലമായിട്ടും തിരിച്ചെത്താത്ത മിഡ്ഫീൽഡർ ദിദിയർ എൻഡോഗിന്റെ കരാർ സണ്ടർലാന്റ് റദ്ദാക്കി. പ്രീസീസൺ മുതൽ ഇതുവരെ താരം ക്ലബിനൊപ്പം ചേർന്നിട്ടില്ല. എന്തിട്ടാണ് തിരികെ വരാത്തത് ക്ലബിനോട് താരം അറിയിച്ചിട്ടുമില്ല‌‌. ഇതാണ് സണ്ടർലാന്റ് തങ്ങക്കുടെ റെക്കോർഡ് സൈനിംഗായ എൻഡോഗിന്റെ കരാർ റദ്ദാക്കാൻ കാരണമായത്‌.

2016ൽ 14മില്യണോളം തുകയ്ക്കായിരുന്നു ഗാബിയോൺ താരമായ എൻഡോഗ് സണ്ടർലാന്റിൽ എത്തിയത്. സണ്ടർലാന്റിനായി അമ്പതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കരാർ റദ്ദാക്കിയത് കൊണ്ട് താരത്തിനെതിരെ ഉള്ള നടപടികൾ അവസാനിക്കില്ല. കൂടുതൽ നിയമനടപടികൾ താരത്തിന് നേരിടേണ്ടതായി വരും.

Exit mobile version