മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട് സണ്ടർലാൻഡ്

- Advertisement -

ഇംഗ്ലീഷ് ഫുട്ബാളിന്റെ ചരിത്രത്തിലെ മുപ്പതു വർഷത്തിൽ ആദ്യമായി സണ്ടർലാൻഡ് മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ബർട്ടാണോടേറ്റ പരാജയമാണ് മൂന്നാം ഡിവിഷനിലേക്ക് സണ്ടർലാൻഡിനെ തള്ളി വിട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻഷിപ്പിലെ അവസാനക്കാരിൽ ഒരാളായ ബർട്ടാണോട് സണ്ടർലാൻഡ് പരാജയപ്പെടുന്നത്. ഇംഗ്ലീഷ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരൊറ്റ തവണയേ സണ്ടർലാൻഡ് മൂന്നാം ഡിവിഷനിൽ കളിച്ചിട്ടുള്ളു. അത് 1987-88. സീസണിലാണ്.

44 മത്സരങ്ങളിൽ വെറും ആറ് വിജയങ്ങൾ മാത്രമാണ് സണ്ടർലാൻഡിനു നേടാനായത്. 34 പോയിന്റുമായി അവസാന സ്ഥാനത്താണ് സണ്ടർലാൻഡിന്റെ സ്ഥാനം. ബോൾട്ടണെ 4-0 തകർത്ത് വോൾഫ്സ് പ്രീമിയർ ലീഗ് ബർത്ത് ഉറപ്പാക്കി. 44 മത്സരങ്ങളിൽ 30 വിജയങ്ങൾ നേടി 98 പോയന്റാണ് വോൾഫ്സ് നേടിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement