Picsart 24 01 06 20 12 30 137

സണ്ടർലാണ്ടിനെതിരായ ഡാർബി വിജയിച്ച് ന്യൂകാസിൽ എഫ് എ കപ്പിൽ മുന്നേറി

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ന്യൂകാസിൽ യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് എവേ ഗ്രൗണ്ട സണ്ടർലാണ്ടിനെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. പൂർണ്ണ ആധിപത്യത്തോടെ ആയിരുന്നു ന്യൂകാസിൽ യുണൈറ്റഡിന്റെ ഇന്നത്തെ വിജയം. ഇസാക് ന്യൂകാസിൽ യുണൈറ്റഡിനായി ഇന്ന് ഇരട്ട ഗോളുകൾ നേടി.

മത്സരത്തിന്റെ 35ആം മിനുട്ടിൽ ബല്ലാർഡിന്റെ ഒരു സെൽഫ് ഗോളിൽ ആയിരുന്നു ന്യൂകാസിൽ യുണൈറ്റഡ് ലീഡ് എടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആൽമിരോണിന്റെ അസിസ്റ്റിൽ നിന്ന് ഇസാക് ന്യൂകാസിലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ അവസാനം ഗോർദൻ നേടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഇസാക് കളിയിലെ തന്റെ രണ്ടാം ഗോൾ നേടി. ഇതോടെ ന്യൂകാസിൽ ഡർബി വിജയം ഉറപ്പിച്ചു.

Exit mobile version