സുബ്രതോ കപ്പ്; രണ്ടാം മത്സരത്തിൽ CBSEയെ 12 ഗോളിന് പരാജയപ്പെടുത്തി കല്ലാനോട്

- Advertisement -

 

സുബ്രതോ കപ്പ് അണ്ടർ പതിനേഴ് പെൺകുട്ടികളുടെ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കല്ലാനോട് സ്കൂളിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം. ഡെൽഹിയിൽ നടക്കുന്ന മത്സരത്തിൽ സി ബി എസ് ഇ സ്കൂളിനെ എതിരില്ലാത്ത 12 ഗോളുകൾക്കാണ് കല്ലാനോട് സി ബി എസ് ഇ ടീമിനെ പരാജയപ്പെടുത്തിയത്.

കല്ലാനോട് സ്കൂളിനായി സോണിയ ജോസ് നാലു ഗോളുകളുമായി തിളങ്ങി. അനന്യ രജീഷ്, അനഘ സുരേഷ്, പ്രിസ്റ്റി സി എ എന്നീ താരങ്ങൾ രണ്ടു ഗോളുകൾ വീതവും നേടി. ജെസ്ലിൻ മറിയയും സി ബി എസ് ഇയുടെ പിഴവിൽ പിറന്ന ഓൺ ഗോളുമാണ് കല്ലാനോടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

നാളെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കല്ലാനോട് കേന്ദ്രീയ വിദ്യാലയയെ നേരിടും. ആദ്യ മത്സരത്തിൽ കല്ലാനോട് എൻ സി സി ടീമിനോട് പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement