
സുബ്രതോ കപ്പ് അണ്ടർ 14 ടൂർണമെന്റിൽ വിജയത്തോടെ എം എസ് പി തുടങ്ങി. ഇന്ന് നടന്ന എം എസ് പിയുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് എം എസ് പി വിജയിച്ചത്. സുബ്രതോ പാർക്ക് എയർ ഫോഴ്സ് സ്കൂൾ, ഡെൽഹി ആയിരുന്നു എം എസ് പിയുടെ എതിരാളികൾ. ആതിഥേയരായ എതിരാളികളെ നിലം തൊടീക്കാതെയാണ് എം എസ് പി ഇന്ന് ജയിച്ചു കയറിയത്.
നാളെ വൈകിട്ട് 5 മണിക്ക് സി ബി എസ് ഇക്കെതിരെയാണ് ഗ്രൂപ്പിലെ എം എസ് പിയുടെ രണ്ടാം മത്സരം. ഇന്ന് നടന്ന മറ്റു മത്സരത്തിൽ എൻ സി സി 2-0 എന്ന സ്കോറിന് ഡെൽഹിയേയും, മഹാരാഷ്ട്ര 4-0ന് ഗുജ്റാത്തിനേയും, മേഘാലയ എതിരില്ലാത്ത 13 ഗോളുകൾക്ക് ഉത്തരാഖണ്ഡിനേയും പരാജയപ്പെടുത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial