സുബ്രതോ കപ്പ്; നാലു ഗോൾ ജയത്തോടെ ലക്ഷദ്വീപ് തുടങ്ങി

സുബ്രതോ കപ്പിലെ തങ്ങളുടെ തുടക്കം ജയത്തോടെ ആഘോഷിച്ച് ലക്ഷദ്വീപ്. അണ്ടർ 14 സുബ്രതോ കപ്പിലെ ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തിൽ ദാമൻ ദിയുവിനെയാണ് ലക്ഷദ്വീപ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആയിരുന്നു ലക്ഷദ്വീപ് കുട്ടികളുടെ വിജയം.

ലക്ഷദ്വീപിനു വേണ്ടി സയ്യിദ് മുഹമ്മദ് യൂസുഫ്, മുഹമ്മദ് ബസരി, താഹ യാസീൻ, മുഹമ്മദ് തൽഹത് എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗ്രൂപിലെ മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശ് ടീം സിക്കിമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന മത്സരത്തിൽ ലക്ഷദ്വീപ് സിക്കിമിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലീഡ്സ് ടെസ്റ്റ് ജയിക്കാന്‍ വെസ്റ്റിന്‍ഡീസിനു 322 റണ്‍സ്
Next articleന്യൂസിലാണ്ടിനു കളിക്കേണ്ട, ടി20 മതി എന്ന് തീരുമാനിച്ച് മിച്ചല്‍ മക്ലെനഗന്‍