Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് ക്വാർട്ടറിൽ

കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പിന്റെ ക്വാർട്ടറിൽ. അണ്ടർ 17 വിഭാഗത്തിൽ ഇന്ന് എൻ സി സി മണിപ്പൂർ ടീമിനെ തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഉറപ്പിച്ചത്. ഇൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. നിലമ്പൂർ പീവീസ് പബ്ലിക്ക് സ്കൂളിനെ പ്രതിനിധീകരിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് സുബ്രതോ കപ്പ് കളിക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു.

ആദ്യ മത്സരത്തിൽ ത്രിപുരയോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തിൽ എയർഫോഴ്സ് ടീമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരളം തോൽപ്പിച്ചു. ഇനി ക്വാർട്ടർ ഫൈനലിൽ അഫ്ഗാനിസ്താനിൽ നിന്നുള്ള ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. നവംബർ 15നാണ് മത്സരം.

Exit mobile version