സുബ്രതോ കപ്പ് അണ്ടർ 14 കേരള ചാമ്പ്യന്മാരായി എടത്തനാട്ടുകര സ്കൂൾ

സുബ്രതോ കപ്പ് അണ്ടർ 14 കേരള ജേതാക്കളായി എടത്താനാട്ടുകര ജി ഒ എച്ച് എസ് എസ്. ഫൈനലിൽ തൃശൂർ ദീപ്തി ഹയർ സെക്കണ്ടറി സ്കൂളിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്താണ് സ്കൂൾ കിരീടം ചൂടിയത്.

ക്വാർട്ടറിൽ എം എസ് പി യെ എതിരില്ലാത്ത 2 ഗോളിനും, സെമി ഫൈനലിൽ പറപ്പൂർ എഫ് സിയെ 4-2 നും മറികടന്നാണ് എടത്തനാട്ടുകര ജേതാക്കളായത്. ടൂർണമെന്റിൽ 9 ഗോളുകൾ നേടിയ ഷമീർ, 4 ഗോളുകൾ നേടിയ മിൻഹാജ്, 3 ഗോളുകൾ നേടിയ ഹാഫിസ് എന്നിവരുടെ പ്രകടനങ്ങൾ കിരീട നേട്ടത്തിൽ നിർണായകമായി. പരിശീലകൻ സുനീർ വി പി ക്ക് പുറമെ സ്കൂളിലെ കായികാധ്യാപകൻ ഷിനുവിന്റെ മികച്ച പിന്തുണയും സ്കൂളിന്റെ നേട്ടത്തിന് കാരണമായി.

ഓഗസ്റ്റിൽ ഡൽഹിയിൽ നടക്കുന്ന ടൂർണമെന്റിലും സ്കൂൾ പങ്കെടുക്കുന്നുണ്ട്.

Exit mobile version