
ആന്ധ്രാപ്രദേശിൽ നടക്കുന്ന ആൺകുട്ടികളുടെ സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കുട്ടികൾ തയ്യാർ. ആതിഥേയരായ ആന്ധാപ്രദേശും പോണ്ടിച്ചേരിയും അടങ്ങിയ ഗ്രൂപ്പ് ബിയിലാണ് കേരളം മത്സരിക്കുന്നത്. സെപ്റ്റംബർ നാലിന് പോണ്ടിച്ചേരിയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. സെപ്റ്റംബർ എട്ടിന് ആന്ധ്രപ്രദേശിനേയും കേരളം നേരിടും.
20 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി സ്വദേശിയായ സി എസ് മാമനാണ് കേരളത്തിന്റെ ഹെഡ് കോച്ച്. മാനേജറായി പാലക്കാട് സ്വദേശിയായ സി സി പയസും ഉണ്ട് ടീമിനൊപ്പം.
കേരള ടീം:
ഗോൾ കീപ്പർ; കെ അജ്മൽ, സിദ്ധാർത്ഥ് വി, ജയശങ്കർ ടി
ഡിഫൻഡർ; അഭിജിത്ത് ജി, നന്ദു കൃഷ്ണ, ആദർശ് എ എസ്, മുഗമ്മദ് സഹീഫ്, മൃദുൽ പി എം, നിഹാൽ കെ
മിഡ്ഫീൽഡർ; ഷിഫാസ് കെ എഫ്, ഹേമന്ത് എം, അഭിജിത് പി എ, ശനിൽ ഷംനാസ്, അഖിലേഷ് ജെ എസ്, മുഹമ്മദ് റോഷാൽ പി എസ്
ഫോർവേഡ്; അഭയ് ഷണ്മുഖൻ, നസീഫ് അൻവർ, ശിചിൽ, ആദിൽ അബ്ദുള്ള, അഭിൻ അനൂപ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial