Site icon Fanport

പോണ്ടിച്ചേരിക്ക് എതിരെ പതിനാലു ഗോളുകൾ, കേരളത്തിന്റെ കുട്ടികൾ കളി തുടങ്ങി

ദേശീയ സബ് ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വമ്പൻ വിജയത്തോടെ തുടക്കം. ഇന്ന് നടന്ന ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ നേരിട്ട കേരളം അടിച്ചു കൂട്ടിയത് 14 ഗോളുകൾ. എതിരില്ലാത്ത പതിനാലു ഗോളുകളുടെ വിജയം സ്വന്തം. രണ്ട് താരങ്ങൾ ഇന്ന് കേരളത്തിനായി ഹാട്രിക്ക് നേടി. എബിൻ ദാസ്, വിവേക് എന്നിവരുടെ വകയായിരുന്നു ഹാട്രിക്ക് ഗോളുകൾ.

5, 14, 36 മിനുട്ടുകളിൽ ആയിരുന്നു വിവേകിന്റെ ഹാട്രിക്ക്. 35, 41, 52 മിനുട്ടുകളിൽ എബിൻ ദാസും ഹാട്രിക്ക് നേടി. സനു, ദിൽജിത്, നിരഞ്ജൻ എന്നിവർ ഇരട്ട ഗോളുകൾ നേടിയും തിളങ്ങി. രക്ഷിത്തും അമോഗും ആണ് ഒരോ ഗോളുമായി ബാക്കി ഗോൾപട്ടിക തികച്ചത്.

Exit mobile version