സബ്ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം സ്വന്തമാക്കി

39ആമത് കേരള സംസ്ഥാന സ്ബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം മലപ്പുറത്തിന് സ്വന്തം. ഇന്ന് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എറണാകുളത്തെ തോൽപ്പിച്ചാണ് മലപ്പുറം ചാമ്പ്യന്മാർ ആയത്. തികച്ചും ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്കായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിനായി ഇന്ന് ആറു ഗോളുകളും നേടിയത് അനസ് കെ ആയിരുന്നു. ജോജോ, ആദിഥ്യൻ എന്നിവർ എറണാകുളത്തിനായി ഗോൾ നേടി.

സെമിയിൽ കണ്ണൂരിനെ തോൽപ്പിച്ചായിരുന്നു മലപ്പുറം ഫൈനലിലേക്ക് എത്തിയത്. പാലക്കാടിനെ തോൽപ്പിച്ചാണ് എറണാകുളം ഫൈനലിന് യോഗ്യത നേടിയത്. മലപ്പുറമാണ് കഴിഞ്ഞ വർഷവും സബ് ജൂനിയർ കിരീടം നേടിയത്.

Exit mobile version