Site icon Fanport

സബ് ജൂനിയർ ഫുട്ബോൾ, സെമിയിൽ കേരളം ഒഡീഷയെ നേരിടും

പെൺകുട്ടികളുടെ ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലെ കേരളത്തിന്റെ എതിരാളികൾ ഒഡീഷ ആയിരിക്കും. ഇന്നലെ സെമിയിൽ മഹാരാഷ്ട്രയെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു കേരളം സെമിയിലേക്ക് കടന്നത്. ഇന്നലെ ചണ്ഡിഗഡിനെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഒഡീഷ സെമിയിലേക്ക് കടന്നത്. നാളെ ആണ് സെമി നടക്കുക.

രണ്ടാം സെമിയിൽ മണിപ്പൂർ ഹിമാചൽ പ്രദേശിനെ നേരിടും. ജാർഖണ്ഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചാണ് മണിപ്പൂർ സെമിയിലേക്ക് കടന്നത്. ഉത്തർപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഹിമാചൽ സെമിയിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version