നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, കേരളത്തെ കോഴിക്കോടിന്റെ അനാമിക നയിക്കും

- Advertisement -

മണിപ്പൂരിൽ സെപ്റ്റംബർ ആറു മുതൽ നടക്കുന്ന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീമിനെ കോഴിക്കോടിന്റെ അനാമിക നയിക്കും. ആലപ്പുഴയിൽ നടന്ന സബ്ജൂനിയർ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ കോഴിക്കോട് ടീമിലെ താരമായിരുന്നു ഡിഫൻഡർ ആയ അനാമിക. അനാമിക ഉൾപ്പെടെ 20 അംഗടീമിനെയാണ് കെ എഫ് എ പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോടിനാണ് ടീമിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളത് ടീമിലെ 8 താരങ്ങൾ കോഴിക്കോടിൽ നിന്നുള്ളതാണ്. ഇടുക്കി സ്വദേശിയായ അൻവർ സാദത്താണ് ടീമിന്റെ ഹെഡ് കോച്ച്. എ എഫ് സി സി ലൈസൻസ് ഉള്ള കോച്ചാണ് അൻവർ സാദത്ത്. അസിസ്റ്റന്റ് കോച്ചായി മലപ്പുറം സ്വദേശിയായ ഷമിനാസ്.പിയും ടീം മാനേജറായി തിരുവനന്തപുരം സ്വദേശി രേഖ എസും ഉണ്ട്‌.

ഗ്രൂപ്പ് ജിയിൽ തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും ഒപ്പമാണ് കേരളം. കേരളത്തിന്റെ ആദ്യ മത്സരം സെപ്റ്റംബർ 9ന് മഹാരാഷ്ട്രയ്ക്ക് എതിരെയാണ്.

ടീം:

ഗോൾകീപ്പർ; ഭാനുപ്രിയ, ആരതി വി, ശിവന്യ ബി നായർ

ഡിഫൻഡർ; കീർത്തന കെ, അനാമിക ഡി, സാന്ദ്ര കെ, അംഗിത ടി, വിസ്മയ രാജ് പി, മാനസി എം എസ്

മിഡ്ഫീൽഡർ; ആര്യ ശ്രീ എസ്, അഞ്ജിത എം, ആര്യ വി, മാളവിക പി, എം സോണിയ

ഫോർവേഡ്: നന്ദന കൃഷ്ണൻ, വിവേക പി എം, ശ്രീ ലക്ഷ്മി, അഞ്ജീന പി, അജുഷ ഷെറിൻ, റസ്മി റഹിം

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement