Site icon Fanport

സബ്ജൂനിയർ ഫുട്ബോൾ; ഇടുക്കിയെ തകർത്ത് എറണാകുളം സെമിയിൽ

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ എറണാകുളം സെമിയിൽ എത്തി. ഇന്ന് രാവിലെ നടന്ന നിർണായക മത്സരത്തിൽ ഇടുക്കിയെ തകർത്തു കൊണ്ടാണ് എറണാകുളം സെമിയിലേക്ക് എത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ എറണാകുളത്തിന്റെ വിജയം. എറണാകുളത്തിനു വേണ്ടി ആദിഥ്യൻ ഇരട്ട ഗോളും വാസുദേവ് ഒരു ഗോളും നേടി.

ആദ്യ മത്സരത്തിൽ പത്തനംതിട്ടയേയും എറണാകുളം തോൽപ്പിച്ചിരുന്നു. നാളെ നടക്കുന്ന സെമിയിൽ കോഴിക്കോടിനെ ആണ് എറണാകുളം നേരിടുക. മറ്റൊരു സെമിയിൽ തിരുവനന്തപുരവും കാസർഗോഡും ഏറ്റുമുട്ടും.

Exit mobile version